Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്ക് ഇത്രയും ഭാഗ്യമോ; പ്രവാസിക്ക് അടിച്ചത് ബംപര്‍ ലോട്ടറി, ലക്ഷങ്ങള്‍ കൈയ്യിലെത്തും

ടൊറന്റോ: ഭാഗ്യം ഇന്ത്യക്കാരുടെ കൂടെപിറപ്പാണ്. എവിടെ പോയാലും ലോട്ടറി ഭാഗ്യം അവരെ തേടിയാണ് വരാറുള്ളത്. അബുദാബി ബിഗ് ടിക്കറ്റ് തന്നെ അതിനൊരു ഉദാഹരണമാണ്. ഇപ്പോഴിതാ കാനഡയിലും അത് ആവര്‍ത്തിച്ച് വരികയാണ്. ഇവിടെ ബംപര്‍ അടിച്ചിരിക്കുന്നത് പ്രവാസി ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന് പോലും ഇങ്ങനൊരു ഭാഗ്യം തേടി വരുമെന്ന് കരുതിയതേയില്ല.

ഇപ്പോള്‍ കാനഡയില്‍ നിരവധി പേര്‍ക്ക് ബംപര്‍ ലോട്ടറി അടിക്കുന്നുണ്ട്. അതിലൊരാളായി മാറിയിരിക്കുകയാണ് ഈ യുവാവ്. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഇയാള്‍ക്ക് ലോട്ടറിയടിച്ച കാര്യം. എന്തായാലും ലക്ഷങ്ങളാണ് ഈ യുവാവിന് ലഭിക്കുന്നത്. ഭാഗ്യം വന്ന വഴിയൊന്ന് പരിശോധിക്കാം....

1

image credit: olg

കാനഡയിലെ ബ്രാംപ്ടണ്‍ സ്വദേശിയായ ചിരാഗ് ബറൂച്ചയ്ക്കാണ് ഈ ഭാഗ്യം തേടിയെത്തിയത്. ഇപ്പോഴും ഒന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ചിരാഗ് ഉള്ളത്. ഇയാള്‍ ഒന്താരിയോ നിവാസി കൂടിയാണ്. സാധാരണ എടുക്കുന്ന ലോട്ടറി മാറ്റിയെടുത്തതാണ് ഇന്ത്യന്‍ പ്രവാസിക്ക് നേട്ടമായി മാറിയിരിക്കുന്നത്. ഇത്തവണ എന്‍കോറിന്റെ ലോട്ടറി ടിക്കറ്റ് എടുക്കാമെന്ന് ചിരാഗ് തീരുമാനിക്കുകയായിരുന്നു. അതും ഒരു രസത്തിനാണ് അദ്ദേഹം ആ ടിക്കറ്റ് എടുത്തത്.

2

ഇപ്പോള്‍ വലിയ ആഘോഷമാണ് ചിരാഗിന്റെ വീട്ടില്‍ ഉള്ളത്. ഇങ്ങനൊരു നേട്ടം താന്‍ സ്വപ്‌നം പോലും കാണാത്ത കാര്യമാണെന്ന് ചിരാഗിന് അറിയാം. താന്‍ അങ്ങനെ ടിക്കറ്റ് എടുക്കുന്നയാള്‍ അല്ലെന്ന് ചിരാഗ് പറയുന്നു. അതുകൊണ്ട് ഭാഗ്യം തേടി വരുമെന്ന വിശ്വാസവും അദ്ദേഹത്തിനില്ലായിരുന്നു. ജാക്‌പോട്ട് തുക ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് താന്‍ സാധാരണ ടിക്കറ്റ് എടുക്കാറുള്ളതെന്ന് ചിരാഗ് പറയുന്നു. പ്രധാനമായും അവസാന ടിക്കറ്റിന്റെ സമ്മാനം വാങ്ങാന്‍ ആളുകള്‍ വന്നിട്ടില്ലെങ്കില്‍ അടുത്ത ടിക്കറ്റിന്റെ തുക ഉയര്‍ന്ന് നില്‍ക്കും.

3

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

ഇവിടെ ചിരാഗ് അത്തരം അവസരങ്ങള്‍ നോക്കിയാണ് ടിക്കറ്റ് എടുക്കാറുള്ളത്. എന്നാല്‍ ഇതിന് മുമ്പ് ചിരാഗിന് സമ്മാനമൊന്നും അടിച്ചിട്ടില്ല. 33കാരനായ യുവാവ് 2022 ഒക്ടോബര്‍ 14നാണ് ടിക്കറ്റ് എടുത്തത്. ലോട്ടോ മാക്‌സ് ടിക്കറ്റാണ് എടുത്തത്. അതിലേക്ക് എന്‍കോറും കൂടി ചേര്‍ത്താണ് ചിരാഗ് വാങ്ങിയത്. ലോട്ടോ മാക്‌സിനൊപ്പം ചിരാഗും കൂടി വാങ്ങിയതാണ് വഴിത്തിരിവായതെന്ന് ചിരാഗ് പറയുന്നു. പക്ഷേ ഒഎല്‍ജി ആപ്പില്‍ നോക്കുന്നത് വരെ അദ്ദേഹത്തിന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു.

4

ആപ്പിലൂടെ ഫലം നോക്കിയപ്പോള്‍ ശരിക്കും അമ്പരന്ന് പോയ അവസ്ഥയിലായിരുന്നു. ചിരാഗ്. തനിക്ക് സമ്മാനമടിച്ചിരിക്കുന്നു. എന്‍കോറിലെ അവസാന ഏഴില്‍ ആറ് നമ്പറും കൃത്യമായി വരികയായിരുന്നു. അതും ഓര്‍ഡറില്‍ തന്നെയാണ് വന്നത്. ഒരു ലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചത്. 60 ലക്ഷം രൂപയില്‍ അധികമാണ് ഇത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഉണ്ടാവുക. തന്റെ ഭാര്യ ആകെ അമ്പരന്നിരിക്കുകയാണെന്ന് ചിരാഗ് പറയുന്നു. ഇതൊരിക്കലും സത്യമല്ല എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ് അവരെന്നും ചിരാഗ് പറഞ്ഞു.

5

ചിരാഗ് ആകെ സന്തോഷത്തിലാണ്. ഭാര്യയുടെ പ്രതികരണം കണ്ട് താനാകെ ചിരിച്ച് പോയെന്ന് അദ്ദേഹം പറയുന്നു. എന്റെ അമ്മ ഒരുപോലെ അമ്പരപ്പിലും സന്തോഷത്തിലുമാണെന്ന് യുവാവ് പറയുന്നു. അതേസമയം താന്‍ ലോട്ടറി എടുക്കുന്നത് അവസാനിപ്പില്ലെന്ന് ചിരാഗ് പറഞ്ഞു. ഇനിയും ലോട്ടറി എടുക്കും. പറ്റുന്ന കാലത്തോളം ലോട്ടറി എടുത്ത് കൊണ്ടിരിക്കുമെന്നും ചിരാഗ് വ്യക്തമാക്കി. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം സമ്മാനം വാങ്ങിയത്. ഈ തുക ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ചിരാഗ് പറഞ്ഞു. അത് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+