
'വീണ്ടും അടിച്ചു മോനെ ബിഗ് ടിക്കറ്റ് ബംബര്‍'; 66 കോടി പ്രവാസി ഇന്ത്യക്കാരന്, രണ്ടാം സമ്മാനവും
അബുദാബി: മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ തലവര മാറ്റുന്ന ഭാഗ്യക്കുറിയാണ് ബിഗ് ടിക്കറ്റ്. കോടിക്കണക്കിന് രൂപയാണ് ഇന്ത്യക്കാര്‍ ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത്. പലരുടെയും ജീവിതം ബിഗ് ടിക്കറ്റിലൂടെ മാറി മറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ഇന്ത്യക്കാരനെ വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ചിരിക്കുകയാണ്. 246ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 66 കോടിയിലേറെ വരുന്ന സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍.

പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസ്സൈന്‍ ആണ് സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്. ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ വിളിച്ച് അറിയിച്ചെന്നാണ് കരുതുന്നത്.

ട്വിറ്ററിനെ വീണ്ടും നാണംകെടുത്തി ഇലോണ് മസ്ക്; മുന്കാലങ്ങളിലെ വിവരങ്ങള് പുറത്തുവിട്ടു
ഒന്നാം സമ്മാനത്തെ കൂടാതെ രണ്ടാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 1000000 ദീര്‍ഹം നേടയത് തോമസ് ഉള്ളൂക്കാരന്‍ എന്ന പ്രവാസിയാണ്. കൂടാതെ മൂന്നാം സമ്മാനം ഇന്ത്യക്കാരനെ തേടിയെത്തിയിട്ടുണ്ട്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ഒട്ടേറെ സമ്മാനങ്ങളാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലുള്ളത്. യു എ ഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത്. ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനത്തിന് അര്‍ഹമാക്കിയത്.

അതേസമയം, ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ സമ്മാനത്തുക ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇനി ഒറ്റയടിക്ക് 3.5 കോടി ദിര്‍ഹമാണ് വിജയിക്ക് ലഭിക്കുക. 2023 ജനുവരി മൂന്നിനാണ് നറുക്കെടുപ്പ്. 77 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് രാത്രി 7.30ന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അറൈവല്‍സ് ഹാളിന് സമീപം നടക്കുന്ന സൗജന്യ ഔട്ട്ഡോര്‍ ഇവന്റില്‍ പങ്കെടുത്ത് കാണാം.

അതേസമയം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ടിക്കറ്റ് ഏറ്റവും കൂടുതല്‍ അടിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ നാല് പ്രവാസികള്‍ക്കാണ് സമ്മാനം അടിച്ചത്. ഇന്ത്യക്കാരെ ഭാഗ്യം കനിയുന്നതു കൊണ്ട് അവരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന യു എ ഇ സ്വദേശികളുമുണ്ട്. ഒരു മലയാളി യു എ ഇ സ്വദേശിക്ക് വേണ്ടി എടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചിരുന്നു.