
8 കോടി ലോട്ടറി അടിച്ചു, വാതില്‍ പോലും തുറക്കാന്‍ സാധിച്ചില്ല; ഇപ്പോഴും ഞെട്ടല്‍ മാറാതെ ആമി
അപ്രതീക്ഷിതമായി എത്തുന്ന ഭാഗ്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ പലർക്കും അത്രപെട്ടെന്നൊന്നും സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ച് ലോട്ടറിയുടെ കാര്യത്തില്‍. പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടാവുമെങ്കിലും വിജയ സാധ്യത വളരെ കുറവായതിനാല്‍ പല ലോട്ടറി വിജയികളും വലിയ പ്രതീക്ഷകളൊന്നും വെക്കാറില്ല. അതുകൊണ്ട് തന്നെയാണ് വലിയ തുകയുടെ ഒന്നാം സമ്മാനം നേടിയെന്ന വാർത്ത പലർക്കും ഒറ്റക്കാഴ്ചയില്‍ വിശ്വസിക്കാന്‍ സാധിക്കാത്തത്. അത്തരമൊരു അനുഭവമാണ് കാനഡക്കാരിയായ ആമി സ്ട്രോങ്ങിനും പറയാനുള്ളത്.

നവംബർ 5 നറുക്കെടുത്ത ലോട്ടോ 6/49 ടിക്കറ്റിലൂടെയാണ് അമിസ്ട്രോങ് ബംപർ വിജയി ആയിരിക്കുന്നത്. നറുക്കെടുപ്പ് ഫലം പരിശോധിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് അവർ ഏതൊരു ലോട്ടറി ജേതാവിനെപ്പോലെയും വ്യക്തമാക്കുന്നത്. ഇന്നു മുതല്‍ ഇത്രയും വലിയ തുകയുടെ ഉടമയാണ് ഞാനെന്നുള്ളത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും അവർ പറയുന്നു.
രണ്ട് വരന്മാർ വേണ്ട, ഒന്ന് മതിയെന്ന് തീരുമാനിച്ച് പിങ്കിയും റിങ്കിയും: ഒരു അപൂർവ്വ വിവാഹ കഥ

"ഞാൻ മാളിൽ പോയി കിയോസ്‌കിൽ നിന്നും നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യം എനിക്ക് വിശ്വാസം വന്നില്ല. തുടർന്ന് മൂന്ന് വട്ടം കൂടി പരിശോധിച്ചതിന് ശേഷമാണ് താന്‍ തന്നെയാണ് വിജയി എന്ന് മനസ്സിലായത്. അതും ഉറപ്പിക്കാന്‍ സാധിക്കാതെ സ്ട്രാങ് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനോട് (WCLC) സമ്മാനം സംബന്ധിച്ച കാര്യങ്ങള്‍ വിളിച്ചുറപ്പിച്ചു."-ആം സ്ട്രോങ് പറഞ്ഞു
'വെറുതേ പോയി തോണ്ടലാണ് ദില്‍ഷ ആർമിയുടെ പണി: എന്നാല്‍ ആ സംഭവത്തിനൊന്നും പ്രതികരിച്ചില്ല'

അവിടുന്നും വിശ്വാസം വരാതെ ലോട്ടറി ഏജന്‍സിയിലെ കാഷ്യറെ പോയി കാണുകയും അവരും സമ്മാനം ആമി സ്ട്രോങ്ങിന് തന്നെയാണെന്ന് വ്യക്തമാക്കുയും ചെയ്തു. ലോട്ടറിയിലെ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളറാണ് (ഏകദേശം എട്ട് കോടിയിലേറേ ഇന്ത്യന്‍ രൂപ) ആമിക്ക് ലഭിച്ചത്. വല്ലപ്പോഴും മാത്രം ടിക്കറ്റെടുക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും ജേതാവ് വ്യക്തമാക്കുന്നു.

ലോട്ടറി അടിച്ചപ്പോള്‍ എനിക്ക് ആദ്യം അറിയിക്കാനുണ്ടായിരുന്നത് മാതാപിതാക്കളെയായിരുന്നു. വിജയം ഉറപ്പിച്ച ശേഷം ഞാന്‍ നേരെ വീട്ടിലേക്ക് ഓടി. സന്തോഷം കാരണം വാതില്‍ തുറക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായി. ആദ്യം ഞാന്‍ തമാശ പറയുകയാണെന്നായിരുന്നു പിതാവ് കരുതിയത്. പിന്നീട് എല്ലാവർക്കും സന്തോഷാമായെന്നും ആമി സ്ട്രോങ് വ്യക്തമാക്കുന്നു

ഒരു പുതിയ വാഹനം വാങ്ങുന്നത് ഉള്‍പ്പടെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചെയ്ത് തീർക്കാനുണ്ട്. കുടുംബത്തെ, പ്രത്യേകിച്ച് പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസമുള്ള കുട്ടികളെ സഹായിക്കാൻ കുറച്ച് പണം അത്യാവശ്യമായി മാറ്റിവെക്കണം. രക്ഷിതാക്കളെ മികച്ച രീതിയില്‍ സംരക്ഷിക്കണം. ഒരുപാട് യാത്രകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആമി സ്ട്രോങ് കൂട്ടിച്ചേർത്തു.