• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യ പ്രണയം, കാർ അപകടം, പ്രിയപ്പെട്ടവരുടെ വേർപാട്; ജീവിതത്തിലെ ഇരുണ്ടകാലത്തെ അതിജീവിച്ച ബൈഡനും കുടുംബവും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും പ്രഥമ വനിതയായി ജില്‍ ബൈഡനും ഇന്ന് വൈറ്റ് ഹൗസിലേക്ക് എത്തും. യുഎസിന്റെ പ്രഥമ കുടുംബം ഇന്ന് വൈറ്റ് ഹൗസിലേക്ക് എത്തുമ്പോള്‍ ബൈഡന്റെ ആരും അറിയാത്ത കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

കുടുംബത്തെ എപ്പോഴും സ്‌നേഹിച്ച് കൊണ്ടിരിക്കുന്ന ബൈഡന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും കുടുംബം തന്നെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ കുടുംബവും അവരെ കുറിച്ചുള്ള വിഷയങ്ങളും ചര്‍ച്ചയായിരുന്നു. ഇന്ന് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ഡ ബൈഡന്റെ കുടുംബത്തെ കുറിച്ച് ചില കാര്യങ്ങള്‍ പരിശോധിക്കാം...

പ്രഥമവനിത

പ്രഥമവനിത

യുഎസിന്റെ പുതിയ പ്രഥമ വനിത സ്ഥാനത്തേക്കെത്തുന്ന ജില്‍ ബൈഡന്‍ ഒരു ഇംഗ്ലീഷ് അധ്യാപികയാണ്. എന്നും വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഡോ ബി എന്ന് വിളിപ്പേരുള്ള അധ്യാപികയായിരുന്നു ബില്‍ ബൈഡന്‍. മുഴുവന്‍ സമയവും അധ്യാപികയായി തുടരാനാണ് ജില്ലിന്റെ ആഗ്രഹമെങ്കിലും വൈറ്റ് ഹൗസില്‍ അവര്‍ക്ക് എന്ത് ചുമതലയാണുള്ളതെന്ന കാര്യം വ്യക്തമല്ല.

ബൈഡന്റെ ആദ്യ പ്രണയം

ബൈഡന്റെ ആദ്യ പ്രണയം

കോളേജ് കാലത്തായിരുന്നു ബൈഡന്‍ ആദ്യ ഭാര്യ നെയ്‌ലിയെ കണ്ട് പ്രണയത്തിലാവുന്നത്. 1966ല്‍ നെയിലും ബൈഡനും വിവാഹം കഴിച്ചു, സിറാക്യൂസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു നെയ്‌ലി. മക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സുന്ദരമായ ജീവിതം മുന്നോട്ടുപോകുമ്പോഴായിരുന്നു ക്ഷണിക്കാതെ കടന്നെത്തിയ ആ ദുരന്തം സംഭവിക്കുന്നത്.

കാര്‍ അപകടം

കാര്‍ അപകടം

1972ല്‍ ബൈഡന്‍ സെനറ്റിലേക്ക് വിജയിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു കാര്‍ അപകടമെന്ന ആ ദുരന്തമെത്തിയത്. മൂന്ന് മക്കളായിരുന്നു നെയ്‌ലിക്കും ബൈഡനും. അന്ന് ക്രിസ്തുമസ് രാത്രിയില്‍ നെയ്‌ലിയും മക്കളും ഷോപ്പിംഗിന് പോകുന്നതിനിടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി.

പ്രിയപ്പെട്ടവരുടെ വേര്‍പാട്

പ്രിയപ്പെട്ടവരുടെ വേര്‍പാട്

അന്നത്തെ അപകടത്തില്‍ നെയിലും മകള്‍ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ ദുരന്തത്തെ കുറിച്ച് പില്‍ക്കാലത്ത് ബൈഡന്‍ എഴുതിയത് ഇങ്ങനെയായിരുന്നു. ദൈവം എന്റെ ജീവിതത്തില്‍ നടത്തിയ ചതിയാണെന്ന് കരുതി. പിന്നീട് 1977 ജൂണിലാണ് മക്കളെയും ്അതിഥികളെയും സാക്ഷിയാക്കി ബൈഡന്‍ ജില്ലിനെ വിവാഹം കഴിച്ചത്.

ബ്യൂവിന്റെ വിടവാങ്ങല്‍

ബ്യൂവിന്റെ വിടവാങ്ങല്‍

പിതാവിന്റെ പൊതുസേവന ശീലം മകന്‍ ബ്യൂവിനായിരുന്നു ലഭിച്ചത്. ഇറാഖില്‍ സൈനിക സേവനം അനുഷ്ടിച്ച ബ്യൂ പിന്നീട് അറ്റോര്‍ണി ജനറല്‍ ആയി. എന്നാല്‍ മസ്തിഷ്‌കാര്‍ഭുതം ബാധിച്ച് ബ്യൂ 2015ല്‍ യാത്രയായി. മുന്‍ ഭാര്യയുടെയും മക്കളുടെയും ശവകൂടീരങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ബൈഡന്‍ എപ്പോഴും പറയാറുണ്ടായിരുന്നു.

 മയക്കുവരുന്നിന് അടിമയായ ഹണ്ടര്‍

മയക്കുവരുന്നിന് അടിമയായ ഹണ്ടര്‍

എന്നാല്‍ ഹണ്ടര്‍ ബൈഡനില്‍ നിന്ന് വ്യത്യസ്തനായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഹണ്ടര്‍ 2014ല്‍ ആണ് നേവി റിസര്‍വില്‍ നിന്ന് കൊക്കെയിന്‍ പരിശോധനയ്ക്ക് ശേഷം നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തത്. പ്രചരണത്തിനിടെ ട്രംപിനെ വിമര്‍ശിച്ച് ഹണ്ടര്‍ ശ്രദ്ധേയനായിരുന്നു.

മൃഗ സ്‌നേഹി

മൃഗ സ്‌നേഹി

ബൈഡനെ അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ നായ സ്‌നേഹത്തെ കുറിച്ചും അറിയാതിരിക്കില്ല. രണ്ട് നായ്ക്കളുമായാണ് ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് എത്തുക. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ചാപും മേജറുമാണ് ബൈഡന്റെ പ്രിയപ്പെട്ട അരുമകള്‍. കൂടായെ ബൈഡന് ഒരു പൂച്ചയുമുണ്ട്.

ബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക; വിടവാങ്ങല്‍ സന്ദേശത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇവാന്‍കബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക; വിടവാങ്ങല്‍ സന്ദേശത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇവാന്‍ക

'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു'; ബൈഡന്‌ ആശംസകള്‍ നേര്‍ന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു'; ബൈഡന്‌ ആശംസകള്‍ നേര്‍ന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്

 അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കൊവിഡ്, തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി; അമേരിക്കയെ പ്രതിസന്ധിയിലാക്കിയ ട്രംപ് ഭരണംകൊവിഡ്, തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി; അമേരിക്കയെ പ്രതിസന്ധിയിലാക്കിയ ട്രംപ് ഭരണം

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

cmsvideo
  Joe Biden appoints Kashmir-origin Sameera Fazili to National Economic Council
  English summary
  Car accident, Son’s Death; Joe Biden and family surviving the darkest days of their lives
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X