കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കണ്ണ് മൊസൂളില്‍; കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത്‌

15 ഇറാഖി പൗരന്മാരും എട്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്

Google Oneindia Malayalam News

മൊസൂള്‍: ഇറാഖിലെ മൊസൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ഇറാഖ് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. മൊസൂളിന്റെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 ഇറാഖി പൗരന്മാരും എട്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

തിരക്കേറിയ വ്യാപാര കേന്ദ്രത്തില്‍ മൂന്നിടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന കാറിുകളില്‍ നിറച്ച സ്‌ഫോടനവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് തിരിച്ചടിയായി ഇറാഖി യുദ്ധവിമാനങ്ങള്‍ ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു.

ഗോഗ്ജാലി പിടിക്കാന്‍

ഗോഗ്ജാലി പിടിക്കാന്‍

ഐസിസിന്റെ അധീനതയിലായിരുന്ന കോക്ജാലി നഗരം രണ്ട് മാസം മുമ്പാണ് ഇറാഖി സൈന്യം പിടിച്ചെടുത്തത്. കോക്ജാലി നഗരം ലക്ഷ്യമാക്കിയാണ് ഐസിസ് സ്‌ഫോടനം നടത്തിയത്.

 ഐസിസ് മടങ്ങിയില്ല

ഐസിസ് മടങ്ങിയില്ല

കിഴക്കന്‍ മൊസൂളിലെ മാര്‍ക്കറ്റിലാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായതെന്ന് ഇറാഖി സൈനയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

അമേരിക്കയുടെ തണലില്‍

അമേരിക്കയുടെ തണലില്‍

കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖ് സൈന്യം ഐസിസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിച്ചത്.

ഞെട്ടിച്ച സൈനിക നടപടി

ഞെട്ടിച്ച സൈനിക നടപടി

2003ല്‍ സദ്ദാം ഹുസൈന്‍ ഭരണത്തെ അട്ടിമറിച്ചതിന് ശേഷം ഇറാഖ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു ഒക്ടോബര്‍ 17ന് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ നടന്നത്.

ഐസിസിനെതിരെ

ഐസിസിനെതിരെ

മൊസൂളിലെ ജനവാസമേഖലയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതിനായി ഐസിസ് മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

ഇറാഖ് തിരിച്ചടിച്ചു

ഇറാഖ് തിരിച്ചടിച്ചു

കാര്‍ബോംബ് സ്‌ഫോടനം നടത്തിയതോടെ തിരിച്ചടിയായി ഇറാഖി യുദ്ധവിമാനങ്ങള്‍ ആഐസിസ് കേന്ദ്രങ്ങള്‍ക്കെതിരെ തിരിച്ചടി നല്‍കി.

English summary
ISIS took responsibility of triple car bombing on a market killed at least 23 people on Thursday in a town recently retaken from the Daesh group near the militant's final stronghold of Mosul, Iraq's army said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X