കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ തകര്‍ത്തില്ലേ... ഇനിയെന്തിന് പിന്‍മാറണം?

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഇസ്രായേല്‍ നാലാഴ്ചയായി തുടര്‍ന്ന ആക്രമണത്തില്‍ ഗാസ നഗരം എതാണ്ട് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പ്രതിരോധിക്കാനാകാത്ത വിധം ഹമാസും ക്ഷീണിച്ചിരിക്കുന്നു. ഇനി വേണമെങ്കില്‍ ആക്രമണം നിര്‍ത്താം എന്ന നിലപാടിലേക്ക് ഇസ്രായേലും എത്തിയിരിക്കുന്നു.

അതിര്‍ത്തി കടന്ന് ഗാസയില്‍ വിന്യസിച്ച കരസൈന്യത്തെ പിന്‍വലിക്കുമെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. മൂന്ന്ദിവസത്തെ വെടി നിര്‍ത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ യുദ്ധ സന്നദ്ധമായി തന്നെ നില്‍ക്കും.

Gaza

ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1,865 പേരാണ്. അതില്‍ നല്ലൊരു പങ്കും സാധാരണക്കാരും പിഞ്ചുകുട്ടികളും. ഇസ്രായേലിന്റെ നഷ്ടം 64 സൈനികര്‍...

ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഗാസയില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഹമാസിന്റെ തുരങ്കങ്ങള്‍ എല്ലാം തകര്‍ത്തുവെന്നാണ് ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ അവകാശപ്പെടുന്നത്. പക്ഷേ തകര്‍ക്കപ്പെട്ടത് ഗാസ എന്ന ജനവാസ കേന്ദ്രം പൂര്‍ണമായിത്തന്നെയാണ്.

മൂന്ന് ഇസ്രായേല്‍ ചെറുപ്പക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയി കൊല ചെയ്തു എന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ യുദ്ധം തുടങ്ങിയത്. എന്നാല്‍ യുദ്ധം മുറുകിയപ്പോള്‍ ആ കാരണം പോലും ചര്‍ച്ചയാകാതെ പോയി.

ഈജിപ്ത് ആണ് ഇപ്പോഴത്തെ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. നേരത്തെ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ ഹമാസ് തള്ളിയിരുന്നു.

English summary
As a 72-hour cease-fire mediated by Egypt took hold Tuesday morning, Israel announced that it had withdrawn its forces from Gaza and Hamas said it would engage in talks on a lasting arrangement to keep the peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X