കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്‍ കവര്‍ചിത്രം: മാഗസിന്‍ വിറ്റത് ചൂടപ്പം പോലെ!

Google Oneindia Malayalam News

പാരിസ്: ഭീകരാക്രമണത്തിന് ശേഷം ഷാര്‍ളി ഹെബ്ദോ വീണ്ടും ഇറങ്ങി. പ്രവാചകന്റെ മുഖചിത്രവുമായിത്തന്നെ. തീവ്രവാദികളുടെ ഭീഷണി അതിജീവിച്ച് പുറത്തിറങ്ങിയ മാഗസിന്‍ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു. പുറത്തിറങ്ങി മിനുട്ടുകള്‍ക്കകം ആക്ഷേപ ഹാസ്യ വാരികയായ ഷാര്‍ളി ഹെബ്ദോയുടെ പതിപ്പുകള്‍ ഫ്രാന്‍സില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എഡിറ്റര്‍മാര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഷാര്‍ളി ഹെബ്ദോ വായനക്കാരിലെത്തിയത്. ബുധനാഴ്ച രാജ്യത്തെമ്പാടുമുള്ള സ്റ്റാളുകളിലെത്തിയ മാഗസിന്‍ ചൂടപ്പം പോലെയാണ് വില്‍ക്കപ്പെട്ടത്. മാഗസിന് വേണ്ടി ആളുകള്‍ കാത്തിരിക്കുകയാണ് എന്നറിയാമായിരുന്ന അധികൃതര്‍ ഇത്തവണ അമ്പത് ലക്ഷം കോപ്പികളാണ് അച്ചടിച്ചത്.

charlie-hebdo

കട തുറക്കാനെത്തുമ്പോള്‍ 60 - 70 പേര്‍ ക്യൂ നില്‍ക്കുകയായിരുന്നു. എല്ലാവരും എത്തിയത് ഷാര്‍ളി ഹെബ്ദോ വാങ്ങാന്‍ വേണ്ടി. 450 കോപ്പികളാണ് എനിക്ക് കിട്ടിയത്. എല്ലാം 15 മിനുട്ടിനുള്ളില്‍ വിറ്റു തീര്‍ന്നു - പാരിസിലെ ന്യൂസ് പേപ്പര്‍ കിസോക്കില്‍ ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞു. ഇത്തരമൊരു സംഭവം ഞാന്‍ ആദ്യമായി കാണുകയാണ് - അത്ഭുതത്തോടെ അവര്‍ പറഞ്ഞു.

ആദ്യമണിക്കൂറില്‍ തന്നെ ഫ്രാന്‍സില്‍ എല്ലായിടത്തും ഷാര്‍ളി ഹെബ്ദോ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കവര്‍ ചിത്രമാക്കിയാണ് ഷാര്‍ളി ഹെബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. മാഗസിന്റെ പുതിയ കോപ്പികള്‍ വീണ്ടും പുറത്തിറക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

English summary
Charlie Hebdo edition sold out within minutes in France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X