തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനനേന്ദ്രിയം ഛേദിച്ച് കുട്ടികളെ കൊല്ലുന്നു
അബിദ്ജാന്‍: ആഫ്രിയ്ക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ കുട്ടികളെ കൂട്ടത്തോടെ കൊല്ലുന്നത് പെരുകുന്നു. അടുത്തിടെ 21 കുട്ടികളെയാണ് കാണാതായത്. പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനനേന്ദ്രിയം ഉള്‍പ്പടെ ശരീരത്തിലെ പല ഭാഗങ്ങളുടെ മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിജയം നേടുന്നതിന് വേണ്ടി ആഭിചാരക്രിയകള്‍ നടത്തുന്നതിന് വേണ്ടിയാണ് കുട്ടികളെ കൊല്ലുന്നതെന്നാണ് പറയപ്പെടുന്നത്.
2015 അവസാനത്തോടെയാണ് ഐവറി കോസ്റ്റില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബിസിനസുകാരും തങ്ങളുടെ വിജയത്തിന് വേണ്ടി ആഭിചാരക്രിയകളുടെ സഹായം തേടുന്നവരാണ്. ഇത്തരം മന്ത്രവാദങ്ങള്‍ക്കും അത്ഭുത സിദ്ധി നേടുന്നതിനും വേണ്ടിയാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും ബലി കൊടുക്കുന്നതും.

കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതോടെ ജനങ്ങള്‍ പരിഭ്രന്തിയിലാണ് . ഇതിന് പുറമെ സ്‌കൂളുകള്‍ക്കും മറ്റും സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 2010 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും രാജ്യത്ത് നിന്ന് ഇതുപോലെ കുട്ടികളെ കാണാതായിരുന്നു . രാഷ്ട്രീയ, സൈനിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന രാജ്യമാണ് ഐവറി കോസ്റ്റ് .












Click it and Unblock the Notifications