രണ്ട് കൊറോണ വാക്സിനുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ ചൈന, നീക്കം രണ്ടാം ഘട്ട പരീക്ഷണത്തിലേക്കേ്...
ബെയ്ജിംങ്: ആഗോള മഹാമാരിയെ പിടിച്ചുകെട്ടാനൊരുങ്ങി ചൈന. കൊറോണ വൈറസിനെ നേരിടാനുള്ള മറ്റൊരു നിർണായക ഘട്ടത്തിലേക്കാണ് ചൈന നീങ്ങുന്നത്. രണ്ട് തരം വാക്സിനുകൾ കൂടി മനുഷ്യനിൽ പരീക്ഷിക്കുന്നതിനാണ് ചൈന ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ മൂന്ന് കൊറോണ വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലാണ് നടക്കുന്നതെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

മരുന്നുപരീക്ഷണവുമായി മുന്നോട്ട്
ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത് 2000ലധികം പേരുടെ മരണത്തിനിടയാക്കിയ കൊറോണയുടെ രണ്ടാം വരവിനാണ് ചൈന ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെയാണ് ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡകട്സിന് കീഴിലുള്ള സിനോവാക് ബയോടെക് എന്ന കമ്പനി പുതിയ വാക്സിൻ വികസിച്ചിപ്പെടുത്തിട്ടുള്ളതെന്നാണ് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹ്വാ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുപരീക്ഷണവുമായി മുന്നോട്ടുപോകുമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിരീകരിച്ചതായി അൽജസീറയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞായർ തിങ്കൾ, ദിവസങ്ങളിലായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ക്ലിനിക്കൽ ട്രയൽസിന് അനുമതി നൽകിയതെന്ന് സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

ക്ലിനിക്കൽ ട്രയലിന് അംഗീകാരം
മാർച്ചിൽ മറ്റൊരു വാകിസിന്റെ ക്ലിനിക്കൽ ട്രയലിനും ചൈന അംഗീകാരം നൽകിയിരുന്നു. ചൈനീസ് സൈന്യത്തിന്റെ പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസ് ആൻഡ് ബയോടെക് കമ്പനി കാൻസിനോ ബയോയാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മാർച്ച് 16നാണ് ഈ മരുന്നിന്റെ പരീക്ഷണത്തിന് അനുമതി നൽകിയത്. അമേരിക്കയിലെ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് മരുന്ന് പരീക്ഷണത്തിന് ഒരുങ്ങിയെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. ചൈനയിൽ മൂന്ന് പരീക്ഷണങ്ങൾക്ക് ഒരുങ്ങിയെന്നാണ് സ്ഥിരീകരിച്ചത്. ചൈനയിശൽ ചൊവ്വാഴ്ച വരെ 82, 249 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3, 341 പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഒറ്റ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

നാശം വിതച്ച് ആഗോള മഹാമാരി
ആഗോളതലത്തിൽ 119, 000 ത്തിലധികം പേർ മരിക്കുകയും 1.9 ദശലക്ഷത്തിലധികം ആളുളെയാണ് ബാധിച്ചിട്ടുമുള്ള സാഹചര്യത്തിൽ രോഗം വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകത്തെമ്പാടുമുള്ള ശാസ്തജ്ഞർക്കിടയിൽ മത്സരം നടന്നുവരികയാണ്. ചൈനയിൽ ആദ്യം അംഗീകാരം ലഭിച്ച വാക്സിൻറെ രണ്ടാമത്തെ ട്രയലും ആരംഭിച്ചിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

റിക്രൂട്ടിംഗ് ആരംഭിച്ചു
ആകെ 500 പേരാണ് സ്വമേധയാ ആദ്യ ഘട്ട പരീക്ഷണത്തിനായി സന്നദ്ധത അറിയിച്ച് ഒപ്പുവെച്ച് നൽകിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ സുരക്ഷയാണ് പരിഗണിക്കുന്നത്. മാർച്ച് ഒമ്പത് മുതലാണ് സന്നദ്ധ സേവകരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചത്. പ്ലേസ് ബോ കൺട്രോൾ ഗ്രൂപ്പാണ് കൊറോണ വൈറസിനെതിരൊയ രണ്ടാം ഘട്ട പരീക്ഷണം നടത്തുന്നത്. അതേ സമയം കൊറോണ വൈറസിനെതിരായ വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽസിന് ഒരുങ്ങുന്ന ആദ്യത്തെ രാജ്യമാണ് ചൈനയെന്നാണ് ചൈനീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയും യുഎസും കൊറോണക്കെതിരായ വാക്സിൻ കണ്ടെത്തുന്നതിനായുള്ള ഗവേഷണം തുടർന്ന് വരികയാണ്.

ഉറവിടം റഷ്യ
ചൈനയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 89 കേസുകളിൽ 79 കേസുകളും പുറത്തുനിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ വടക്ക് കിഴക്കൻ അതിർത്തി പ്രവിശ്യയായ ഹെയ് ലോങ്ങ്ജിയാങ്ങിലാണ് ഈ കേസുകൾ. റഷ്യയിൽ നിന്ന് എത്തുന്നവരിലാണ് ചൈനയിൽ ഇപ്പോൾ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നത്. 409 കേസുകളും ഇത്തരത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ അതിർത്തികളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ വിന്യസിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്.












Click it and Unblock the Notifications