കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിനും ജിഹാദിനും വിലക്ക്; ചൈന ഭയക്കുന്നത് ഇസ്ലാമിനെ!! വിലക്ക് ലംഘിച്ചാല്‍ നാടുകടത്തും!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഒരു ഡസനിലധികം പേരുകള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ചൈന. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയാ ഷിന്‍ജിയാംഗില്‍ കുട്ടികള്‍ക്ക് പേരിടുന്നതിനാണ് ചൈനയുടെ വിലക്ക്. മുസ്ലിം പേരുകളായ സദ്ദാം, ജിഹാദ് തുടങ്ങിയ പേരുള്ള കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ മാറ്റി നിര്‍ത്തുമെന്നും പ്രഖ്യാചിച്ചതായി ചൈനയിലെ ഒരു മനുഷ്യാവകാശ സംഘടനയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

മുസ്ലിങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിട്ടുള്ള പേരുകള്‍ക്കാണ് ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു. മതവികാരം വളര്‍ത്തുന്ന പേരുകള്‍ നല്‍കുന്നതിന് തടയിടുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് സൂചന.

 ഇസ്ലാമിനും ഖുര്‍ആനിനും വിലക്ക്

ഇസ്ലാമിനും ഖുര്‍ആനിനും വിലക്ക്

ഇസ്ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാ, ഹജ്ജ്, മദീന എന്നീ പേരുകളും കുട്ടികള്‍ക്ക് നല്‍കുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരചത്തിലിരിക്കുന്ന ചൈനയില്‍ വിലക്കുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം പേരിടുന്നത് വിലക്കാനാണ് നീക്കമെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹുക്കോവു ലഭിക്കില്ല

ഹുക്കോവു ലഭിക്കില്ല

ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുള്ള പേരുകള്‍ ഉള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും, പബ്ലിക് സ്‌കൂള്‍, സോഷ്യല്‍ സര്‍വ്വീസ് എന്നിവയ്ക്കുള്ള രേഖയായ ഹുക്കോവു ലഭിക്കില്ലെന്നും ചൈന വ്യക്തമാക്കുന്നു. എന്നാല്‍ വിലക്കുള്ള പേരുകളുടെ പൂര്‍ണ്ണമായ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാംഗിന് ഭീഷണിയാവുന്ന ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള നീക്കം കൂടിയാണിത്. 10 മില്യണ്‍ വരുന്ന ചൈനയിലെ മുസ്ലിം ഉയിഗ്വര്‍ വിഭാഗത്തെ ഭീകരവാദത്തില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള നീക്കം കൂടിയാണിത്. മതഭീകരവാദത്തിന്റെ പേരില്‍ ചൈനയിലെ മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കത്തെ മനുഷ്യാവകാശ സംഘടന ചോദ്യം ചെയ്യുന്നു. വിശ്വാസത്തിനുള്ള അവകാശം, ആവിഷ്‌കാരത്തിന്റെയും ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

ചൈനയിലെ ഭൂരിപക്ഷ ഗോത്രവിഭാഗമായ ഹാന്‍, ഉയിഗ്വര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ എത്തുന്നത് ഷിന്‍ജിയാംഗില്‍ പതിവാണ്.

ശിക്ഷ പ്രഖ്യാപിച്ചു

ശിക്ഷ പ്രഖ്യാപിച്ചു

ഇത്തരത്തില്‍ നിരോധിക്കപ്പെട്ട പേരുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷിന്‍ജിയാംഗ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
China has banned dozens of Islamic names like 'Saddam' and 'Jihad' for babies belonging to the restive Muslim-majority Xinjiang province, in a move that would prevent children from getting access to education and government benefits, a leading rights group said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X