കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഒറ്റപ്പെട്ടു: പിടിച്ചുലച്ച് കൊറോണവൈറസ്; വന്‍മതില്‍ അടച്ചു, നഗരങ്ങള്‍ വിജനം, പുറത്തിറങ്ങരുത്

Google Oneindia Malayalam News

ബീജിങ്: കൊറോണ വൈറസ് ബാധയേറ്റ് 26 പേര്‍ മരിച്ച ചൈനയില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകം. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് കോടി ജനങ്ങള്‍ താമസിക്കുന്ന ഹുബീ പ്രവിശ്യയിലെ പത്ത് നഗരങ്ങളില്‍ ജനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിരത്തുകള്‍ വിജനമാണ്. പൊതുഗതാഗതം പലയിടത്തും നിര്‍ത്തിവച്ചു. ഓഫീസുകളും സ്‌കൂളുകളും അടച്ചു.

വിദേശരാജ്യങ്ങള്‍ ചൈനയിലേക്കുള്ള യാത്ര വിലക്കി. രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പിന്നാലെ ജപ്പാന്‍, തായ്‌ലാന്റ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള സമൂഹം ഏറെ ആശങ്കയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വന്‍മതില്‍ അടച്ചു

വന്‍മതില്‍ അടച്ചു

തലസ്ഥാനമായ ബീജിങിനോട് ചേര്‍ന്ന ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സന്ദര്‍ശകരെ അനുവദിക്കില്ല. അടുത്തിടെ പുനര്‍നിര്‍മാണം നടന്ന ബദാലിങ് മേഖലയില്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ എല്ലാം നിര്‍ത്തിവച്ചു.

പുറത്തിറങ്ങരുത്

പുറത്തിറങ്ങരുത്

ബീജിങില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണവൈറസ് ബാധയുള്ള മേഖലയില്‍ നിന്ന് വന്നവര്‍ക്കാണ് നിയന്ത്രണം. അടുത്ത 14 ദിവസം ഇവരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഷാങ്ഹായ് നഗര ഭരണകൂടവും സമാനമായ നിര്‍ദേശം നല്‍കി.

റഷ്യ വിമാന സര്‍വീസ് നിര്‍ത്തി

റഷ്യ വിമാന സര്‍വീസ് നിര്‍ത്തി

മോസ്‌കോയില്‍ നിന്ന് വുഹാനിലേക്കുള്ള വിമാനങ്ങള്‍ റഷ്യ നിര്‍ത്തിവച്ചു. ചൈനയിലെ ഹുബീ പ്രവിശ്യയിലേക്ക് ആരും പോകരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ജപ്പാനില്‍ രണ്ടുപേര്‍ക്ക് കൊറോണവൈറസ് ബാധയേറ്റ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.

ഹോങ്കോങില്‍ ആശുപത്രികള്‍ നിറഞ്ഞു

ഹോങ്കോങില്‍ ആശുപത്രികള്‍ നിറഞ്ഞു

ചൈനയിലെ അര്‍ധ സ്വയം ഭരണ പ്രദേശമായ ഹോങ്കോങിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. കൊറോണവൈറസ് ബാധയേറ്റവരാണ് കൂടുതലും. 97 ശതമാനം കിടക്കകളിലും രോഗികളാണ്. വെള്ളിയാഴ്ച രണ്ടുപേര്‍ കൂടി വൈറസ് ബാധയേറ്റ് ആശുപത്രിയിലെത്തി.

ചൈനയില്‍ നിന്ന് വരുന്നവരെ ലോകം നിരീക്ഷിക്കുന്നു

ചൈനയില്‍ നിന്ന് വരുന്നവരെ ലോകം നിരീക്ഷിക്കുന്നു

സിംഗപ്പൂരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് വന്നവര്‍ക്കാണ് അസുഖം. ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ സിംഗപ്പൂരില്‍ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. എല്ലാ രാജ്യങ്ങളിലും ചൈനയില്‍ നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

 പ്രത്യേക ആശുപത്രി ഒരുക്കുന്നു

പ്രത്യേക ആശുപത്രി ഒരുക്കുന്നു

വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. 10 ദിവസത്തിനം എല്ലാ സൗകര്യങ്ങളും ഒരുക്കും. 25000 ചതുരശ്ര അടിയിലാണ് ആശുപത്രി ഒരുക്കുക. ഫെബ്രുവരി മൂന്ന് മുതല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

അവധി വെള്ളിയാഴ്ച തുടങ്ങി

അവധി വെള്ളിയാഴ്ച തുടങ്ങി

ഷാങ്ഹായ് നഗരത്തിലെ ഡിസ്‌നെലാന്റ് റിസോര്‍ട്ട് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈറസ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നിലവിലെ അന്തരീക്ഷത്തില്‍ പുരോഗതിയുണ്ടായാല്‍ മാത്രമേ റിസോര്‍ട്ട് തുറന്നുപ്രവര്‍ത്തിക്കൂ. ചൈനയില്‍ ഒരാഴ്ച നീളുന്ന പുതുവര്‍ഷ അവധി വെള്ളിയാഴ്ച തുടങ്ങിയിട്ടുണ്ട്.

എയര്‍ ഏഷ്യ സര്‍വീസ് നിര്‍ത്തി

എയര്‍ ഏഷ്യ സര്‍വീസ് നിര്‍ത്തി

എയര്‍ ഏഷ്യ വിമാനങ്ങള്‍ വുഹാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വുഹാന് പുറമെ 12 നഗരങ്ങള്‍ കൂടി ചൈനീസ് ഭരണകൂടം പൂര്‍ണതോതില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 830 പേര്‍ക്ക് ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ നിരീക്ഷണത്തിലാണ്. 26 പേര്‍ മരിച്ചു.

ജപ്പാനിലും ദക്ഷിണ കൊറിയയിലും

ജപ്പാനിലും ദക്ഷിണ കൊറിയയിലും

ചൈനയില്‍ നിന്ന് എത്തുന്നവരെ എല്ലാ രാജ്യത്തും നിരീക്ഷിക്കുന്നുണ്ട്. ചൈനയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് ജപ്പാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ രണ്ടു പേര്‍ക്ക് വൈറസ് ബാധയുണ്ട്. ചൈനയില്‍ നിന്നാണ് ഇത് ബാധിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്

ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്

കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ വൈറസ് വലിയ അപകടകാരിയായി മാറിയേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഡിസംബര്‍ 31നാണ് ചൈനീസ് അധികൃതര്‍ ന്യൂമോണിയ രോഗമുണ്ടാക്കുന്ന അജ്ഞാത വൈറസിനെ കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. വുഹാനിലാണ് ഇത് ആദ്യം കണ്ടെത്തിയത്.

മാംസ-മല്‍സ്യ വില്‍പ്പനക്കാരില്‍

മാംസ-മല്‍സ്യ വില്‍പ്പനക്കാരില്‍

വുഹാനിലെ മാംസ-മല്‍സ്യ വില്‍പ്പനക്കാരിലാണ് ആദ്യം വൈറസ് കണ്ടത്. ലണ്ടനിലേക്കും പാരീസിലേക്കും യൂറോപ്പിലെ മറ്റു നഗരങ്ങളിലേക്കുമെല്ലാം നേരിട്ട് വിമാന സര്‍വീസുള്ള നഗരമാണ് വുഹാന്‍. അതുകൊണ്ടുതന്നെ വിമാനത്താവളം അടയ്ക്കുകയാണ് ചൈനീസ് ഭരണകൂടം ആദ്യം ചെയ്തത്.

രോഗലക്ഷണങ്ങള്‍ ഇവയാണ്

രോഗലക്ഷണങ്ങള്‍ ഇവയാണ്

പനി, ചുമ, ക്ഷീണം, ശ്വാസ തടസം എന്നിവയാണ് കൊറോണ വൈറസ് ബാധയേറ്റവിലെ പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയക്ക് പുറമെ ശ്വാസ കോശ നീര്‍ക്കെട്ടും രോഗികളില്‍ കാണും. മൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നതെന്നാണ് കരുതുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിക്കുന്നത്.

English summary
China battles coronavirus outbreak: Great Wall closed to visitors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X