കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വന്‍ ഭൂകമ്പം: 380 പേര്‍ കൊല്ലപ്പെട്ടു

  • By Aswathi
Google Oneindia Malayalam News

ബീജിങ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 380 കടന്നു. നിരവധി പേരെ കാണാതായി. 1,800 ല്‍ ആധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ലുധിയാനിലെ യുന്നാന്‍ പ്രവശ്യയിലാണ് പ്രാദേശിക സമയം 4.30ന് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനമുണ്ടായത്. പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ജനസാന്ദ്രത കൂടിയ ലുധിയാന്‍ മേഖലയില്‍ മാത്രം 120 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

china-earthquake

പതിനാല് വര്‍ഷത്തിന് ശേഷം യുന്നാന്‍ പ്രവശ്യയിലുണ്ടാകുന്നു ഏറ്റവും വലിയ ഭൂചലനമാണിത്. പ്രദേശത്തെ 1200 ഓളം വിടുകളും ഒരു സ്‌കൂളും പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു.

ഭൂകമ്പ സാധ്യതാ പ്രദേശമായ യുന്നാന്‍ പ്രവശ്യയില്‍ 1970 ലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനമുണ്ടായത്. 15,000 പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 1974 ലുണ്ടായ ഭൂചലനത്തില്‍ 1,400 പേര്‍ക്കും 2012 ലുണ്ടായ ഭൂചലനത്തില്‍ 80 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English summary
Rescuers dug through shattered homes early Monday looking for survivors of a strong earthquake in southern China's Yunnan province that killed at least 381 people and injured more than 1,800.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X