
പ്രകോപനവുമായി ചൈന; തായ്‌വാന്‍ തീരത്തിനരികെ വീണ്ടും സൈനിക മിസൈലുകൾ
ബീജിംഗ്: സൈനികാഭ്യാസത്തിനിടെ വീണ്ടും തായ്‌വാന്‍ തീരത്തിനരികെ ചൈനയുടെ സൈനിക മിസൈലുകൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ പെലോസിയടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മിസൈലുകൾ തൊടുക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു തായ്‌വാനെ വളഞ്ഞ് ചൈന സൈനിക അഭ്യാസം ആരംഭിച്ചത്. 11 ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്.തായ്‌വാൻ കടലിടുക്കിലുള്ള മാറ്റ്‌സു, വുഖിയു, ഡോങ്‌യിൻ എന്നീ ദ്വീപുകൾക്ക് സമീപമാണ് മിസൈലുകൾ പതിച്ചതെന്ന് തായ്‌വാന്‍ റിപ്പോർട്ട് ചെയ്തു. ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗത്തായാണ് മിസൈലുകൾ പതിച്ചതെന്നും തായ്‌വാന്‍ സ്ഥിരീകരിച്ചു.പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
ചൈന തൊടുത്ത അഞ്ച് മിസൈലുകൾ തങ്ങളുടെ സമുദ്രാതിർത്തിയിൽ പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ജലപാത സൈനികാഭ്യാസത്തിലൂടെ ചൈന ഏകപക്ഷീയമായി നശിപ്പിക്കുകയാണെന്ന് തായ്‌വാൻ പ്രധാനമന്ത്രി സു സെങ്-ചാങ് വെള്ളിയാഴ്ച തായ്‌പേയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ചൈനയെ ദുഷ്ടരായ അയൽവാസികൾ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. സൈനികാഭ്യാസം ഞായറാഴ്ച വരെ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ തങ്ങളും സ്വീകരിക്കുമെന്നും പ്രകോപനം സൃഷ്ടിക്കില്ലെന്നും തായ്‌വാന്‍ പ്രതികരിച്ചു. ചൈനയുടെ മിസൈലുകളുടെ പാത കൃത്യമായി നിരീക്ഷിക്കാൻ തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾക്ക് സാധിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് നടപടിക്കെതിരെ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവരും രംഗത്തെത്തി.
അതേസമയം സൈനികാഭ്യാസങ്ങളെ ചൈന ന്യായീകരിച്ചു. നടപടികൾ ആവശ്യവും നീതിയുക്തവുമാണെന്നായിരുന്നു പ്രതികരണം.ഇതിന് മുന്‍പ് ഏറ്റവും ഒടുവില്‍ 1996 ലാണ് ചൈന തായ്‌വാനെ വിറപ്പിച്ച് സൈനികാഭ്യാസം നടത്തിയത്. പെലോസിയുടെ സന്ദർശനമാണ് ഇപ്പോൾ ചൈനയെ പ്രകോപിപ്പിച്ചത്. ഇതുവരെ കാണാത്തവിധത്തിലുള്ള ശക്തിപ്രകടനത്തിനാണ് ചൈന ഒരുങ്ങുന്നതെന്നാണ് സൂചന.തായ്‌വാന് മേലുള്ള തങ്ങളുടെ ആധിപത്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം.
പെലോസിയുടെ സന്ദർശനത്തിന് മുൻപേ തന്നെ ചൈന യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദർശനം ഒഴിവാക്കണമെന്നും തീകൊണ്ടാണ് യുഎസ് കളിക്കുന്നതെന്ന ബോധ്യം ഉണ്ടായിരിക്കണമെന്നുമായിരുന്നു ഭീഷണി.
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ