ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പ്!!ടിബറ്റില്‍ വീണ്ടും ചൈനീസ് സൈന്യത്തിന്റെ യുദ്ധപരിശീലനം

Subscribe to Oneindia Malayalam

ബീജിങ്ങ്: ചൈന നിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇന്ത്യക്ക് വീണ്ടും ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റില്‍ വീണ്ടും ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി(PLA) സൈനികാഭ്യാസം നടത്തി. എന്നാല്‍ എപ്പോള്‍ ഏതു ദിവസം ആണ് സൈന്യം പരിശീലനം നടത്തിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ (ചൈന സെന്‍ട്രല്‍ ടെലിവിഷന്‍)സിസിടിവി ആണ് ടിബറ്റില്‍ സൈന്യം പരിശീലനം നടത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ടിബറ്റില്‍ പരിശീലനം നടത്തുന്ന വാര്‍ത്ത വീഡിയോ സഹിതമാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മൂന്നിനും സമാനമായ സൈനികാഭ്യാസം പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ചൈനയില്‍ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പരിശീലനം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

ഇതു രണ്ടാം തവണ

ഇതു രണ്ടാം തവണ

ഈ മാസം ഇത് രണ്ടാം തവണയാണ് ചൈനീസ് സൈന്യം ടിബറ്റില്‍ സൈനികാഭ്യാസം നടത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടു കൂടിയ യുദ്ധ ടാങ്കുകളുപയോഗിച്ചായിരുന്നു കഴിഞ്ഞ തവണ സൈന്യം ടിബറ്റില്‍ പരിശീലനം നടത്തിയത്. ഇത്തവണ പീരങ്കികളും ആന്റി ടാങ്ക് ഗ്രനേഡുകളും ശത്രുവിന്റെ എയര്‍ക്രാഫ്റ്റിനെ തിരിച്ചറിയുന്ന റഡാര്‍ യൂണിറ്റുകളും ഉപയോഗിച്ചാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പരിശീലനം നടത്തിയത്.

ടിബറ്റ് മിലിട്ടറി കമാന്‍ഡ്

ടിബറ്റ് മിലിട്ടറി കമാന്‍ഡ്

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് രണ്ട് മൗണ്ടന്‍ ബ്രിഗേഡുകളാണുള്ളത് .അതില്‍ ഒന്നാണ് ടിബറ്റ് മിലിറ്ററി കമാന്‍ഡ്. ടിബറ്റ് മിലിറ്ററി കമാന്‍ഡിന്റെ പ്രധാന ദൗത്യം ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷണമാണ്.

തുടരുന്ന പരിശീലനം

തുടരുന്ന പരിശീലനം

ജൂലൈ ആദ്യം ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധത്തിന് ഒരുക്കമെന്ന വണ്ണം തീവ്രപരിശീലനമാണ് ചൈനീസ് സൈന്യം നടത്തിയത്. യുദ്ധ ടാങ്കുകളടക്കമുള്ള പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. കൂടാതെ തത്സമയ വെടിവെയ്പ്പ് പരിശീലനവും സൈന്യം നടത്തിയിരുന്നു.

പ്രശ്‌നം ഗുരുതരം

പ്രശ്‌നം ഗുരുതരം

ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

പാകിസ്താനു വേണ്ടിയും

പാകിസ്താനു വേണ്ടിയും

വേണ്ടി വന്നാല്‍ പാകിസ്താനു വേണ്ടി കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്നു വരെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.ചൈനീസ് ദേശീയ ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സൈന്യം ഡോക്ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ല. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഒരു മാസമായിട്ടും തുടരുന്ന സംഘര്‍ഷം

ഒരു മാസമായിട്ടും തുടരുന്ന സംഘര്‍ഷം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്‌ലയില്‍ ചൈന നടത്തുന്ന റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മാസമായി തര്‍ക്കങ്ങള്‍ തുടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോഴും സമാധാനപരമായ ചര്‍ച്ചക്ക് ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല. ഡോക്‌ലയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കു തയ്യാറാകൂ എന്നാണ് ചൈന അറിയിച്ചിട്ടുള്ളത്.

സൈന്യം പിന്‍വാങ്ങുമോ..?

സൈന്യം പിന്‍വാങ്ങുമോ..?

ഡോക്‌ലയില്‍ നിന്നും സൈന്യം പിന്‍മാറുമെന്ന സൂചനയാണ് കഴിഞ്ഞ തിവസങ്ങളില്‍ ലഭിക്കുന്നത്. പ്രദേശത്തു നിന്നും ഇന്ത്യന്‍ സൈന്യം ഒരു കാരണവശാലും പിന്‍മാറില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ നിന്നും പിന്‍മാറുമെന്ന പ്രതീക്ഷ ചൈനയിലെ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഓഷ്യാനിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഹു ഷിഷെങ് പ്രകടിപ്പിച്ചിരുന്നു.

English summary
The exact timing of the drills is unclear, but this weekend's reports are the latest indication of muscle-flexing by China amid the month-long stand-off at Doklam.
Please Wait while comments are loading...