കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി എംബസി: ഇന്ത്യയ്ക്കെതിരെ പടയൊരുക്കം!

ഇന്ത്യയിലുള്ള പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Google Oneindia Malayalam News

ബീജിങ്: ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രണ്ട് മാസം പിന്നിട്ടതോടെയാണ് ചൈനീസ് നീക്കം. നേരത്തെ ജൂലൈ എട്ടിനും ചൈനീസ് പൗരന്മാര്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസം നീണ്ടുനിന്ന സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചതോടെയാണ് ചൈന രണ്ടാമതും പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നത്.

ആഗസ്റ്റ് 24ന് സര്‍ക്കാര്‍‌ പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശം 2017 ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്നതാണ്. ഇന്ത്യയിലുള്ള പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്-ല തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനീസ് ആവശ്യം തള്ളിക്കളഞ്ഞ ഇന്ത്യ
ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായിരുന്നില്ല. ഇതാണ് അതിര്‍ത്തി അനന്തമായി നീണ്ടുപോകുന്നതിന് ഇടയാക്കിയിട്ടുള്ളത്.

പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും

പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും

ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ കഴിയുന്ന ചൈനീസ് പൗരന്മാര്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൈനീസ് മാധ്യമ ഔട്ട്ലറ്റുകള്‍ വഴിയാണ് സുരക്ഷാ നിര്‍ദേശം കൈമാറിയിട്ടുള്ളത്.

ചൈനീസ് എംബസി രംഗത്ത്

ചൈനീസ് എംബസി രംഗത്ത്

വിദേശ യാത്രകള്‍ ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ സ്വയരക്ഷ ഉറപ്പുവരുത്തണമെന്നും ചൈനീസ് എംബസി നിര്‍ദേശിക്കുന്നു. വിസ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കഴിയുന്ന ചൈനീസ് പൗരന്മാര്‍ക്കുമായാണ് എംബസിയുടെ പ്രത്യേക സുരക്ഷാ നിര്‍ദേശം.

ഇന്ത്യയെ അനുസരിക്കണം

ഇന്ത്യയെ അനുസരിക്കണം

ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കുന്ന എംബസി പ്രാദേശികമായുള്ള മതാനുഷ്ടാനങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും നിര്‍ദേശിക്കുന്നു.

രണ്ടാം തവണ

രണ്ടാം തവണ

സെപ്തംബര്‍ മൂന്നിന് ചൈനയിലെ സിയാമെന്നില്‍ വച്ച് ബ്രിക്സ് ഉച്ചകോടെ നടക്കാനിരിക്കെ രണ്ടാം തവണയാണ് ചൈന ഇത്തരത്തില്‍ ഇന്ത്യയില്‍ കഴിയുന്നതും ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നതുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

ദിനങ്ങളെണ്ണി പ്രതിസന്ധി

ദിനങ്ങളെണ്ണി പ്രതിസന്ധി

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കം മൂന്നാം മാസത്തിലേയ്ക്ക് കടന്നതോടെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളെയും ഗ്ലോബല്‍ ടൈംസ് ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നുണ്ട്. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തടഞ്ഞതായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്‍റെ മൂലകാരണം. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനിലെ റോഡ് നിര്‍മാണം ഇന്ത്യയ്ക്കും അതുപോലെ ഭൂട്ടാനും അംഗീകരിക്കാനാവുന്നതായിരുന്നില്ല. അതിനാല്‍ ഇന്ത്യയയ്ക്ക് പിന്നാലെ ഭൂട്ടാനും ചൈനീസ് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചൈനയ്ക്ക് പ്രദേശത്ത് പരമാധികാരമുണ്ടെന്ന വാദം ഇരു രാജ്യങ്ങളും തള്ളിക്കളയുകയും ചെയ്തു.

ഇന്ത്യ പിന്നോട്ടില്ല

ഇന്ത്യ പിന്നോട്ടില്ല

അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിലെത്തുന്നതിനായി ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേങ്ങള്‍ ഒന്നും പാലിക്കാന്‍ തയ്യാറാവാതിരുന്ന ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍‌ക്കുകയാണ്. ഇരു സൈന്യങ്ങളേയും പിന്‍വലിച്ച് നയതന്ത്ര ചര്‍ച്ചകള്‍ ആവാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശവും ചൈന തള്ളിക്കളയുകയായിരുന്നു.

ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്. ഒരു ഭാഗത്തിന്‍റെ നിയന്ത്രണം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേയ്ക്ക് ചൈനീസ് സൈന്യം കടന്നുകയറിയതാണ് ഇരുസൈന്യങ്ങളും നേരിട്ട് കൊമ്പുകോര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്. ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ പ്രകോപനം. ഇരു സൈന്യങ്ങളും തമ്മില്‍ കല്ലെറിയുന്നതിന്‍റേയും മറ്റും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.

പരസ്പരം ഏറ്റുമുട്ടി

പരസ്പരം ഏറ്റുമുട്ടി

ചൈനീസ് സൈന്യങ്ങള്‍ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത് ഇപ്പോള്‍ മാത്രമാണ്. പരസ്പരം ചവിട്ടുന്നതിന്റെയും പഞ്ച് ചെയ്യുന്നതിന്റെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് സൈനികര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവിഭാഗവും ശക്തമായ കല്ലേറും നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

റോഡ് നിര്‍മാണത്തിന് ഇന്ത്യ

റോഡ് നിര്‍മാണത്തിന് ഇന്ത്യ

സിക്കിം സെക്ടറില്‍ ഡോക് ലയെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിആര്‍ഒയ്ക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തികമായും ഭരണഘടനാപരവുമായ അധി കാരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അധിക ഫണ്ട് അനുവദിച്ചു

അധിക ഫണ്ട് അനുവദിച്ചു

നേരത്തെ അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് 10.5 കോടി മാത്രമാണ് അനുവദിച്ചിരുന്നതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ചെലവഴിക്കാനും ബിആര്‍ഒക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നൂറ് കോടിയില്‍ ഇറക്കുമതിയ്ക്കും യന്ത്രങ്ങള്‍ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.

English summary
Amid ongoing stand-off over Doklam, China has issued a fresh advisory to its citizens residing in India asking them to pay attention to personal safety and local security situation. Asking Chinese nationals to avoid unnecessary travel, the advisory listed a number of new safety threats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X