ചൈനയിൽ മണ്ണിടിച്ചിൽ !!! പാറക്കൂട്ടത്തിൽ നിന്നും യുവതിയും കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ടു!!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ  സ്ത്രീയേയും കുഞ്ഞിനേയും  രക്ഷപ്പെടുത്തി. കൂറ്റൻ പാറകല്ലുകൽക്കിടയിൽ നിന്നാണ് ഇവരെ അത്ഭുതകരമായി സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.ചൈനയിലുണ്ടായ  മണ്ണിടിച്ചിലിൽ 120 ൽ ലധികം പേരം കാണാതായിരുന്നു. പർവതഭാഗത്തിന്റെ ഒരു വശം ഇടിഞ്ഞു വീണ് ഒരു ഗ്രമത്തിലെ 40 വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.കൂറ്റൻ പാറ കല്ലുകളാണ് വീടുകളുടെ മുകളിൽ വീണത്. കരികല്ല്കൂനക്കിടയിൽ പെട്ടവരെ രക്ഷിക്കാനുളള പ്രവർത്തനം പുരോഗമിച്ചു വരുകയാണ്.

നാദിര്‍ഷയെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പറഞ്ഞത് പ്രമുഖ താരങ്ങളുടെ പേര്!ചിത്രീകരണം വരെ തടസ്സപ്പെടും

വർഷങ്ങൾക്കു ശേഷം ഇമാൻ സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിച്ചു !!! തുടർ ചികിത്സ ഈദിനു ശേഷം!!

തുടർച്ചയായി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.ഇതിന്റെ ഭാഗമായാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് പ്രദേശത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. പ്രവശ്യ ഭരണകൂടത്തിന്റെ നേത്യത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് എന്നാൽ ശക്തമായ മഴ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. പാറകുട്ടങ്ങൾ വന്നിടിഞ്ഞ് പ്രദേശത്തെ നദി രണ്ടു കിലോ മീറ്റർ ദൂരത്തിൽ തടസപ്പെട്ടിരുന്നു.ഡൈനയിലെ വിനോദ സഞ്ചാര മേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്. എന്നാൽ എത്ര വിദേശികൾ അപകടത്തിൽപ്പെട്ടതായി ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

china

വെള്ളിയാഴ്ച രാത്രി മുതല്‍കനത്ത മഴയാണ് ചൈനയില്‍ ഉണ്ടായത്.മുന്‍കരുതലെന്നവണ്ണം സമീപ ഗ്രാമങ്ങളിലെ ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള ക്വിയാംഗ് പര്‍വതത്തിന്റെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്ത് ചൈനയിലെ പര്‍വത പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവുസംഭവമാണ്.
ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാവുന്നത് സര്‍വസാധാരണമാണ്. ജനുവരിയില്‍ ഹുബേയ് പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരണപ്പെട്ടിരുന്നു.

English summary
More than 100 people were feared dead after a landslide buried more than 100 villagers in south-west China’s Sichuan province.Chinese state media said more than 60 homes were covered in rock and mud in Xinmo, a remote village in north Sichuan.
Please Wait while comments are loading...