Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനെ ചിലപ്പോള്‍ ചൈന പിടിച്ചെടുത്തേക്കാം? നാസ ചീഫിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി ചൈന

വാഷിംഗ്ടണ്‍: നാസ അധ്യക്ഷന്റെ പരാമര്‍ശത്തില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തി. സൈനിക പദ്ധതിയുടെ ഭാഗമായി ചൈന ചന്ദ്രന്‍ പിടിച്ചടക്കുമെന്നായിരുന്നു നാസ അധ്യക്ഷന്റെ വാദം. നാസയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സന്റെ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നതായി ചൈനീസ് വിദേശ കാര്യ മന്ത്രാലായ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നാസയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിജിയന്‍ വ്യക്തമാക്കി. ജര്‍മന്‍ ദിനപത്രം ബില്‍ഡുമായുള്ള അഭിമുഖത്തിലാണ് നെല്‍സന്‍ അമ്പരപ്പിക്കുന്ന പരാമര്‍ശം നടത്തിയത്. ചൈനയ്ക്ക് ബഹിരാകാശ മേഖലയില്‍ വലിയ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ആശങ്കകളുണ്ടെന്നും ബില്‍ നെല്‍സന്‍ പറഞ്ഞിരുന്നു.

1

ചൈന ചന്ദ്രനില്‍ ഇറങ്ങുന്നതെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ഞങ്ങളുടേതാണ്, നിങ്ങള്‍ പുറത്തപോവൂ എന്നൊക്കെ ചൈന ആജ്ഞാപിക്കാന്‍ അധികം സമയം വേണ്ടെന്നും നെല്‍സന്‍ പറഞ്ഞിരുന്നു. അതേസമയം ചൈന നേരത്തെ ബഹിരാകാശ പദ്ധതികളുടെ വേഗം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദശാബ്ദത്തിലാണ് ഇത് ആരംഭിച്ചത്. ഇതിനോടകം നിരവധി ബഹിരാകാശ വാഹനങ്ങള്‍ ചൈന വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനം ചന്ദ്രനിലെ പര്യവേഷണമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയതാണ്. 2013ലാണ് ചൈന ആദ്യത്തെ ചാന്ദ്ര ദൗത്യം നടത്തുന്നത്.

ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘമൊന്നുമില്ലാതെയുള്ള മിഷനുകള്‍ ചൈന ഇനി പ്ലാന്‍ ചെയ്ുന്നത്. ചന്ദ്രനിലെ ദക്ഷിണ പോളിലെ വിവരങ്ങള്‍ ശേഖരിക്കാനാണ് അത്യാധുനികമായ ഈ മിഷന്‍ ചൈന നടത്തുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനം അതുണ്ടാവും. അതിശക്തമായ റോക്കറ്റുകളും ലോഞ്ച് ചെയ്യാന്‍ ചൈന ഉദ്ദേശിക്കുന്നുണ്ട്. അതിലൂടെ ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലേക്ക് അയക്കാന്‍ വരെ ചൈനയ്ക്ക് പ്ലാനുണ്ട്. ഇതിനൊക്കെ പുറമേ ചൊവ്വയിലും ചൈന തങ്ങളുടെ ബഹിരാകാശ ദൗത്യം വ്യാപിപ്പിക്കും. ഇവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ചുള്ള ബഹിരാകാശ വാഹനം 2030ല്‍ തിരിച്ചെത്തും.

ത്രീ മൊഡ്യൂള്‍ സ്‌പേസ് സ്റ്റേഷനും ചൈന തയ്യാറാക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ടിയാന്‍ഗോങ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന് വെല്ലുവിളിയാവും. ഇവിടേക്ക് ചൈനയ്ക്ക് പ്രവേശനമില്ല. നാസയ്ക്ക് ചൈനയുമായി വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ വിലക്കുണ്ട്. ചൈനയുടെ ബഹിരാകാശ പദ്ധതി സൈനികമായ ഒന്നാണ്. അത് ആശയങ്ങളും സാങ്കേതികവിദ്യയും മറ്റുള്ളവരില്‍ നിന്ന് മോഷ്ടിച്ച് ഉണ്ടാക്കിയതാണെന്നും നാസ ചീഫ് ബില്‍ നെല്‍സന്‍ പറഞ്ഞിരുന്നു. ചൈനീസ് സ്‌പേസ് സ്റ്റേഷനില്‍ എന്താണ് നടക്കുന്നതെന്നാണ് നിങ്ങള്‍ കരുതുന്നത്. മറ്റുള്ളവരുടെ ഉപഗ്രഹങ്ങള്‍ എങ്ങനെ തകര്‍ക്കാമെന്നാണ് അവര്‍ പഠിക്കുന്നത്.ബഹിരാകാശ മേഖലയില്‍ ഒരു പോരാട്ടം നടക്കുകയാണ്. ഇത്തവണ അത് ചൈനയുമായിട്ടാണെന്നും നെല്‍സന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+