ചൈനയുടെ യുദ്ധഭീഷണി വീണ്ടും; ലോക ശ്രദ്ധ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: സിക്കിം അതിര്‍ത്തിയായ ദോക്ലയില്‍ ഇന്ത്യയുടെ ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന. ചൈനയാണ് ഇന്ത്യയ്‌ക്കെതിരെ നിരന്തരം ആക്രമണ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ യുദ്ധം ചെയ്യുമെന്ന് ചൈന വീണ്ടും ആവര്‍ത്തിച്ചു.

ഞങ്ങളുടെ സുരക്ഷാ താത്പര്യമാണ് വലുത്. പ്രാദേശിക ആധിപത്യത്തെയും സുരക്ഷാ താല്‍പര്യങ്ങളെയും സംരക്ഷിക്കുന്നതിന് ഞങ്ങള്‍ പരമാവധി ശ്രമിക്കും ക്ഷമ അതിരുവിടുകയാണ്. സൈന്യത്തെ പിന്‍വലിക്കാതെ കാര്യങ്ങള്‍ വച്ചുതാമസിപ്പിക്കുന്ന തന്ത്രത്തില്‍നിന്നും ഇന്ത്യ പുറത്തുവരണമെന്നും ചൈന ആവശ്യപ്പെട്ടു.

china

ഇതിന് പിന്നാലെ ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സേന യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് മുന്നറിയിപ്പെന്ന രീതിയിലാണ് ദൃശ്യങ്ങള്‍. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെയും ശക്തമായ സ്‌ഫോടനങ്ങളുടെയും പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നിര്‍മിക്കുന്ന റോഡാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്കിടയാക്കിയത്. അതിര്‍ത്തി കടന്നാണ് ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് ഇന്ത്യ ആരോപിക്കുന്നു.

English summary
China May Undertake Military Operation to Expel Indian Troops
Please Wait while comments are loading...