കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വെല്ലുവിളിച്ച് ചൈന, അത്യാധുനിക യുദ്ധവിമാനം റെഡി, ഇന്ത്യയും ഭയക്കണം

അത്യാധുനിക യുദ്ധവിമാനങ്ങളിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ കുത്തക അവസാനിപ്പിച്ച് അഞ്ചാം തലമുറയില്‍പ്പെട്ട ചാര യുദ്ധവിമാനം ചൈന വിജയകരമായ പരീക്ഷിച്ചു.

  • By Ashif
Google Oneindia Malayalam News

ബീജിങ്: അത്യാധുനിക യുദ്ധവിമാനങ്ങളിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ കുത്തക അവസാനിപ്പിച്ച് അഞ്ചാം തലമുറയില്‍പ്പെട്ട ചാര യുദ്ധവിമാനം ചൈന വിജയകരമായ പരീക്ഷിച്ചു. പടിഞ്ഞാറന്‍ പസഫികിലേക്ക് ചൈനയുടെ യുദ്ധക്കപ്പലായ ലിയാവോനിങ് ആദ്യമായി പ്രവേശിച്ചതിന് ശേഷം ദിവസങ്ങള്‍ക്കകമാണ് പുതിയ വിജയകരമായ പരീക്ഷണം. ജെ-31 എന്ന യുദ്ധ വിമാന ശ്രേണിയിലെ ഏറ്റവും പരിഷ്‌കരിച്ച എഫ്്‌സി-31 ഗിര്‍ഫാല്‍ക്കണ്‍ എന്ന ചാര യുദ്ധവിമാനം വെള്ളിയാഴ്ചയാണ് ചൈനയുടെ ആകാശത്ത് വട്ടമിട്ട് പറന്നത്.

രണ്ട് എന്‍ജിനുള്ള യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട പുതിയ എഫ്‌സി-31 ഗിര്‍ഫാല്‍ക്കണ്‍ അമേരിക്കയുടെ എഫ്-35നുള്ള മറുപടിയാണെന്നാണ് വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും അത്യാധുനികമെന്ന് കരുതുന്ന യുദ്ധവിമാനമാണ് അമേരിക്കയുടെ എഫ്-35.

ചാരന്‍മാരില്‍ കേമന്‍ എഫ്‌സി-31

മികച്ച ചാരപ്രവര്‍ത്തന ശേഷിയും മെച്ചപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളും വലിയ പേലോഡ് ശേഷിയുമുള്ളതാണ് എഫ്‌സി-31. 2012 ഒക്ടോബറില്‍ പുറത്തിറക്കിയ നാലാം തലമുറയേക്കാള്‍ ശേഷിയുള്ളതാണിത്. വ്യോമയാന വിദഗ്ധന്‍ വു പീസിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

പാശ്ചാത്യര്‍ക്ക് ആശങ്ക

നാലാം തലമുറയേക്കാള്‍ ഭാരം കുറഞ്ഞതാണ് പുതിയത്. ഏവിയേഷന്‍ ഇന്റസ്ട്രി കോര്‍പ്പ് ഓഫ് ചൈനയുടെ ഉപസ്ഥാപനമായ ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പ് ആണ് എഫ്‌സി-31 നിര്‍മിച്ചത്. ഏഴ് കോടി ഡോളറിനാണ് ചൈന ഇത് വില്‍ക്കുകയെന്ന് കരുതുന്നു. ആയുധ വിപണയില്‍ ഇന്ന് ഏറെ ആവശ്യക്കാരുള്ളത് നാലാം തലമുറയില്‍പ്പെട്ട യൂറോഫൈറ്റര്‍ ടൈഫൂണിനാണ്. അതിനെ കവച്ചുവയ്ക്കുന്ന ചൈനയുട എഫ്‌സി-35 വിപണി കീഴടക്കുമോ എന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആശങ്ക.

വളരുന്ന ചൈന

ആയുധവിപണിയിലെ ചില രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാന്‍ എഫ്‌സി-31ന് സാധിക്കുമെന്നാണ് ചൈനയുടെ കണക്ക് കൂട്ടല്‍. ആഭ്യന്തരമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതില്‍ ചൈന അതിവേഗം വളരുന്നത് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. പൈലറ്റില്ലാ യുദ്ധവിമാനം മുതല്‍ വിമാനവേധ മിസൈലുകള്‍ വരെ ചൈന സ്വന്തമായി നിര്‍മിക്കുന്നുണ്ട്.

ചൈനയുടേത് കോപ്പിയടിയോ

റഷ്യന്‍ യുദ്ധവിമാനങ്ങളുടെ മാതൃക കോപ്പിയടിക്കുകയാണ് ചൈന ചെയ്യുന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ചൈനയുടെ എഫ്‌സി-31ന് അമേരിക്കയുടെ എഫ്-35 മായി സാദൃശ്യമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. നംവബറില്‍ ചൈന നാലാംതലമുറയില്‍പ്പെട്ട മറ്റൊരു യുദ്ധവിമാനമായ ജെ-20 വിജയകരമായി പരീക്ഷിച്ചിരുന്നു.

English summary
China has tested the latest version of its fifth-generation stealth fighter, state media reported Monday, as it tries to end the West's monopoly on the world's most advanced warplanes. The newest version of the J-31-now renamed the FC-31 Gyrfalcon-took to the air for the first time Friday, the China Daily reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X