• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയില്‍ 30 ലക്ഷം മുസ്ലിങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍; നാസി ജര്‍മ്മനിക്ക് തുല്യമായ ക്രൂരത

cmsvideo
  ചൈനയില്‍ 30 ലക്ഷം മുസ്ലിങ്ങള്‍ക്ക് കൊടും ക്രൂരത

  ചൈനയിലെ ലക്ഷകണക്കിന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറിന്‍റെ കൊടും പീഡനങ്ങള്‍ക്ക് വിധേയരാവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചും മറ്റ് സ്വതന്ത്ര സന്നദ്ധ സംഘടനകളും നേരത്തെ പുറത്തു വിട്ടിരുന്നു. വീഗര്‍ മുസ്ലിങ്ങള്‍ എന്നറിയിപ്പെടുന്ന സിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളാണ് ചൈനീസ് സര്‍ക്കാറിന്‍റെ ക്രൂരതകള്‍ക്ക് പ്രധാനമായും ഇരയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

  മന്ത്രിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിനും ഒളിമ്പിക് കരുത്ത്: രാഷ്ട്രീയത്തിലും സ്വര്‍ണ്ണം കൊയ്യാന്‍ പൂനിയ

  ഷീ ചിന്‍ പിങ്ങിനെ അനിഷേധ്യ നേതാവായി തിരഞ്ഞെടുത്ത പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് മുസ്ലിം പീഡനം വര്‍ധിച്ചതെന്നാണ് നിരീക്ഷണം. മുസ്ലിം പീഡനത്തിന്‍റെ പേരില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ചൈന വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കേയാണ് ന്യൂനപക്ഷ ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

  കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍

  കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍

  30 ലക്ഷത്തോളം മുസ്ലിങ്ങളെ ചൈനീസ് സര്‍ക്കാര്‍ ' കോണ്‍സന്‍ട്രേഷന്‍ ക്യാമ്പു'കളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആരോപിക്കുന്നത്. ഇത്തരം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തേയും പുറത്തു വന്നിട്ടുണ്ടെന്ന് യുഎസ് ആരോപിക്കുന്നു.

  റാന്‍ഡല്‍ ഷ്രിവര്‍

  റാന്‍ഡല്‍ ഷ്രിവര്‍

  അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ഏഷ്യന്‍ നയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന റാന്‍ഡല്‍ ഷ്രിവറാണ് ചൈനയ്‌ക്കെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

  ഭീഷണി മറികടക്കുന്നതിന്

  ഭീഷണി മറികടക്കുന്നതിന്

  ചൈനയിലെ വൊക്കേഷണല്‍ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ മുസ്‌ലിം തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനു വേണ്ടി സര്‍ക്കാറിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും റാന്‍ഡല്‍ ഷ്രിവര്‍ കുറ്റപ്പെടുത്തി.

  സൈനികരെ ഉപയോഗിച്ച്

  സൈനികരെ ഉപയോഗിച്ച്

  സുരക്ഷാ സൈനികരെ ഉപയോഗിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിടുത്തെ മുസ്‌ലിങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുന്നത്. നാസി ജര്‍മനിക്ക് തുല്യമാണ് ചൈനയിലെ കാര്യങ്ങളെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിക്കുന്നു.

  ഐക്യരാഷ്ട്രസഭയും

  ഐക്യരാഷ്ട്രസഭയും

  ആകെ ഒരുകോടിയാണ് സിന്‍ജിയാങ്ങിലെ മുസ്‌ലിം ജനസംഖ്യ. അതില്‍ 30 ലക്ഷത്തോളം പേര്‍ ക്യാമ്പുകളിലാണെന്നും ഷ്രിഗര്‍ പറഞ്ഞു. ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പത്തുലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചിരുന്നു.

  ക്രൂരതകളെക്കുറിച്ച്

  ക്രൂരതകളെക്കുറിച്ച്

  ചൈനയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലുണ്ടായിരുന്നവരില്‍ ചിലര്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്സ് മുമ്പാകെ ക്യാമ്പില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

  വലിയ വിമര്‍ശനം

  വലിയ വിമര്‍ശനം

  ക്യാമ്പില്‍ തങ്ങളെ ചോദ്യം ചെയ്തത് വളരെ ക്രൂരമായിട്ടാണെന്നും അത് പലരയേും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും അവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്ന് ചൈനക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

  പാസ്പോര്‍ട്ടുകള്‍ തിരികെ വാങ്ങി

  പാസ്പോര്‍ട്ടുകള്‍ തിരികെ വാങ്ങി

  മുസ്ലിം ന്യൂനപക്ഷങ്ങള്‍ കൂടുതലുളള സിന്‍ജിയാങ്ങിലാണ് ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016 മുതല്‍ പ്രവിശ്യയില്‍ അനുവദിച്ച പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തിരികെ വാങ്ങിയിരുന്നു.

  മുസ്ലിങ്ങളുടെ മാത്രം

  മുസ്ലിങ്ങളുടെ മാത്രം

  സിന്‍ജിയാങ്ങിലെ നിര്‍ബന്ധിത പഠനകേന്ദ്രങ്ങളെ തീവ്രവാദ വിരുദ്ധ ബോധവല്‍ക്കരണ കേന്ദ്രങ്ങളായാണ് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബയോമെട്രിക് തിരിച്ചറിയല്‍ രേഖ തയ്യാറാക്കുമ്പോള്‍ മുസ്ലിങ്ങളുടെ മാത്രം ഡിഎന്‍എ, രക്ത സാമ്പിളുകളും സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

  പൂര്‍ണ്ണ നിരീക്ഷണത്തില്‍

  പൂര്‍ണ്ണ നിരീക്ഷണത്തില്‍

  വന്‍ സൈനിക സാന്നിധ്യമുള്ള സിന്‍ജിയാങ്ങില്‍ ഒരു കോടി മുസ്ലിങ്ങളാണുള്ളത്. ഓരോ വ്യക്തിയും പാര്‍ട്ടിയുടേയും സൈന്യത്തിന്‍റെ പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. ഇത്തരം നിയന്ത്രണങ്ങല്‍ക്ക് പിന്നാലെ ഈ വര്‍ഷമാദ്യം ഇസ്‍ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

  പുതിയ നിയമം

  പുതിയ നിയമം

  പുതിയ നിയമപ്രകാരം സോഷ്യലിസത്തോട് ചേര്‍ന്നു പോകുന്ന തരത്തില്‍ ഇസ്‍ലാമിക നിയമ സംഹിതകളെ മാറ്റിയെഴുതാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. രാജ്യത്തെ എട്ട് ഇസ്‍ലാമിക സംഘടനകളുമായി ആലോചിച്ച ശേഷമാണ് നിയമനിര്‍മാണത്തിലേക്ക് നീങ്ങിയത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

  നിയന്ത്രണങ്ങള്‍

  നിയന്ത്രണങ്ങള്‍

  മത പണ്ഡിതന്മാര്‍ തീരുമാനത്തെ അനുകൂലിച്ചു എന്ന് ഭരണകൂടം അവകാശപ്പെടുന്നു. എന്നാല്‍ ആരോടാണ് കൂടിയാലോചിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നമസ്കാരം നിര്‍വഹിക്കുന്നതിനും വ്രതം അനുഷ്ടിക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനുമെല്ലാം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങളുണ്ട്.

  2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

  English summary
  China Putting Minority Muslims In "Concentration Camps," Says US
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more