ചങ്കുറപ്പുണ്ട്!!!അതിര്‍ത്തി കാക്കുക തന്നെ ചെയ്യുമെന്ന് ചൈന

Subscribe to Oneindia Malayalam

ബീജിങ്: അതിര്‍ത്തി കാക്കാനുള്ള ചങ്കുറപ്പ് തങ്ങള്‍ക്കുണ്ടെന്ന് ചൈന. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സീനിയര്‍ കേണല്‍ ലി ലിയാണ് ആത്മവിശ്വാസം പങ്കുവെച്ചത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചൈന ഒരുക്കിയ സന്ദര്‍ശന പരിപാടിയില്‍ വെച്ചാണ് കേണല്‍ തങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും പങ്കുവെച്ചത്. ചൈനീസ് മാധ്യമങ്ങളും സര്‍ക്കാരും പറയുന്നതു പോലെ തന്നെ ചൈനയല്ല, ഇന്ത്യയാണ് ഡോക്‌ലാമില്‍ അതിക്രമിച്ചു കയറിയതെന്നും ലീ പറഞ്ഞു.

ബീജിങ്ങിലെ ഹുവായിരൗ സൈനിക താവളത്തിലായിരുന്നു സന്ദര്‍ശന പരിപാടി ഒരുക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പിലും ചൈനീസ് സൈന്യം അഭ്യാസ പ്രകടനം നടത്തി. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ ചൈന വന്‍ അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്.

എന്നാല്‍ ഭീഷണിപ്പെടുത്തുന്നതു പോലെ ഒരു യുദ്ധത്തിന് ചൈന മുതിരില്ലെന്ന പ്രതീക്ഷ ഇന്ത്യ പങ്കുവെച്ചിരുന്നു. ദേഷ്യം കൊണ്ട് ഇങ്ങനെ പേടിപ്പിക്കുന്നതല്ലാതെ ഒരു സൈനിക നീക്കത്തിനോ യുദ്ധത്തിനോ ചൈന തയ്യാറാകില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചങ്കുറപ്പുണ്ട്

ചങ്കുറപ്പുണ്ട്

താനൊരു പട്ടാളക്കാരനാണ്. അതിര്‍ത്തി കാക്കുക എന്നത് തന്റെ ലക്ഷ്യവും. അതിനുള്ള ചങ്കുറപ്പ് തങ്ങള്‍ക്കുണ്ടെന്നും ലീ പറഞ്ഞു. ചൈനീസ് സൈന്യം എന്താണു ചിന്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കേണല്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പിലും അഭ്യാസം

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പിലും അഭ്യാസം

ശക്തി തെളിയിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പിലും അഭ്യാസ പ്രകടനം നടത്താന്‍ ചൈനീസ് സൈന്യം മറന്നില്ല. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ ചൈന വന്‍ അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. 11,000 സൈനികരാണ് ഹുവായിരൗ സൈനിക താവളത്തില്‍ ഉള്ളത്.

മുഴുവന്‍ സൈനികരെയും പിന്‍വലിക്കണം

മുഴുവന്‍ സൈനികരെയും പിന്‍വലിക്കണം

ഡോക്‌ലാമില്‍ നിന്നും മുഴുവന്‍ സൈനികരെയും പിന്‍വലിക്കണമെന്ന ആവശ്യമാണ് കേണല്‍ ലീ ഉയര്‍ത്തിയത്. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഇതേ ആവശ്യമാണ് ചൈനീസ് സര്‍ക്കാരും ഉന്നയിക്കുന്നത്. അല്ലാത്ത പക്ഷം ചര്‍ച്ചക്ക് തയ്യാറാകില്ലെന്ന നിലപാടാണ് ചൈനയുടേത്. സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രണ്ടാഴ്ച സമയം

രണ്ടാഴ്ച സമയം

സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നാണ് ചൈന അവസാനമായി നല്‍കിയ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചൈന സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് ചൈനയുടെ ഓദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. പക്ഷേ പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

യുദ്ധമുണ്ടാകില്ലെന്ന് ഇന്ത്യ

യുദ്ധമുണ്ടാകില്ലെന്ന് ഇന്ത്യ

അതേസമയം ഡോക്ലാം സംഘര്‍ഷം 50 ദിവസം പിന്നിടുമ്പോഴും പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ഇന്ത്യക്ക് പ്രതീക്ഷ. ഉയര്‍ന്ന പ്രദേശത്ത് തണുപ്പും കാറ്റും വകവെയ്ക്കാതെ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാര്‍നിലയുറപ്പിച്ചിരിക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എങ്കിലും സജ്ജം

എങ്കിലും സജ്ജം

മുഖം രക്ഷിക്കാന്‍ ഇന്ത്യയും ചൈനയും ചെയ്യേണ്ടത് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്നാണ് സുരക്ഷാ സംവിധാനത്തിലെ വൃത്തങ്ങള്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഏതെങ്കിലും സാഹചര്യത്തില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇവര്‍ പറയുന്നു.

English summary
China's defence ministry does not support 'short war' theory
Please Wait while comments are loading...