കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മനിക്ക് പിന്നാലെ പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി ചൈന, ഇന്ത്യയുടെ മൂന്നിരട്ടി

Google Oneindia Malayalam News

ബീജിംഗ്: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ചൈന 7.1 ശതമാനം വര്‍ദ്ധിച്ചു. ഇതോടെ ഈ വര്‍ഷം ചൈന പ്രതിരോധ മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്ന തുക 230 ബില്യണ്‍ യു എസ് ഡോളറായി. അതായത് 17.57 ലക്ഷം. കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 209 ബില്യണ്‍ യു എസ് ഡോളറായിരുന്നു. പുതിയ വര്‍ധന കഴിഞ്ഞ വര്‍ഷത്തെ 6.8 ശതമാനത്തേക്കാള്‍ അല്പം കൂടുതലാണ്. ശനിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലീ കെക്വിയാങ് പ്രത്യേകം പ്രഖ്യാപിച്ച ബെയ്ജിംഗിന്റെ വാര്‍ഷിക ജിഡിപി വളര്‍ച്ചാ ലക്ഷ്യമായ 5.5 ശതമാനത്തെ ഇത് മറികടന്നു.

china

അതേസമയം, പ്രതിരോധ ബജറ്റിലെ പുതിയ വര്‍ദ്ധന ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതത്തെക്കാള്‍ 4.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇന്ത്യ ഇത്തവണ നടപ്പാക്കിയത്. 22284 കോടിയുടെ വര്‍ദ്ധന. അതേസമയം, യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ ജര്‍മ്മനി അവരുടെ പ്രതിരോധ ബജറ്റ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നീക്കം.

യു എസിന് ശേഷം പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം കൂടിയാണ് ചൈന. ചൈനയുടെ ഈ നീക്കം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം, ചൈനയും യു എസും ഇന്ത്യയും ഉള്‍പ്പെടെയുള്ള എതിരാളികള്‍ തമ്മിലുള്ള സൈനിക പിരിമുറുക്കം കഴിഞ്ഞ വര്‍ഷം നാടകീയമായി വര്‍ദ്ധിച്ചിരുന്നു. ചൈനീസ് സൈന്യത്തിന്റെ സ്വാധീനവും ആയുധശേഖരവും വര്‍ദ്ധിപ്പിക്കുമെന്ന പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് പ്രതിരോധ വിഹിതത്തിലെ ഈ വര്‍ദ്ധന. അതേസമയം, ലോകരാഷ്ട്രങ്ങളുടെ പ്രതിരോധ ബജറ്റ് പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമാകുന്നതിനും യുക്രെയിന്‍ യുദ്ധം കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
China sharply raises defense budget after Germany, lowers GDP target to 5.5 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X