റോഹിങ്ക്യൻ പ്രശ്നത്തിൽ ചൈന ഇടപെടുന്നു, വിഷയം പരിഹരിക്കാൻ ഒരേ ഒരു മാർഗം, നിർദേശവുമായി ചൈന...

  • Posted By:
Subscribe to Oneindia Malayalam

ധാക്ക: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറും ബംഗ്ലാദേശും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ചൈന. ലോകരാജ്യങ്ങൾ റോഹിങ്ക്യൻ വിഷയത്തിൽ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ മ്യാൻമാറും ബംഗ്ലാദേശും സംയുക്ത സഹകരണത്തിലൂടെ പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ചൈനീസ് വിദേശീയകാര്യ മന്ത്രി വാങ് ങി അഭിപ്രായപ്പെട്ടു. ധാക്കയിലെ ചൈനീസ് എംബസിയിൽ സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം മികച്ച ആശയം, പക്ഷേ ഇന്ത്യയിൽ പാളിപ്പോയെന്ന് നൊബേല്‍ സമ്മാന ജേതാവ്

പ്രദേശത്തെ പ്രശ്നം സമാധനപരമായി വേണം പരിഹരിക്കാൻ. ഇതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഐക്യരാഷ്ട്രസഭ നൽകണമെന്നും വാങി ങി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ചൈനീസ് വിദേശകാര്യമന്ത്രി ബംഗ്ലാദേശിലെത്തിയത്. സന്ദർശനത്തിനു ശേഷം ഏഷ്യ-യുറോപ് സമ്മേളനത്തിനായി മ്യാമാറിലേയ്ക്കു പോകും.

ചൈനയുടെ പൂർണ്ണ പിന്തുണ

ചൈനയുടെ പൂർണ്ണ പിന്തുണ

റോഹിങ്ക്യൻ വിഷയം ഇരു രാജ്യങ്ങളും സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിന് ചൈനയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഹിങ്ക്യൻ പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്. റോഹിങ്ക്യൻ അഭാർഥികൾ മ്യാൻമാർ സൈന്യം നടത്തുന്ന വംശീയ ശുദ്ധീകരണത്തിന്റെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

മ്യാൻമാറിൽ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായപ്പോഴാണ് റോഹിങ്ക്യൻ അഭയാർഥികൾ മാത്യരാജ്യത്ത് നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. മ്യാൻമാറിൽ നിന്ന് 600,000 ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ എത്തിയത്. ദിനംപ്രതി നിരവധി പേരാണ് ബംഗ്ലാദേശിലെത്തുന്നത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടത്തെ സാഹചര്യം അതിനു അനുവദിക്കില്ലെന്നും അഭായാർഥികൾ പറയുന്നു.

സൈന്യത്തിൽ നിന്ന് ക്രൂര പീഡനം

സൈന്യത്തിൽ നിന്ന് ക്രൂര പീഡനം

റോഹിങ്ക്യൻ ജനങ്ങൾക്ക് കൊടിയ പീഡനമാണ് മ്യാൻമാർ സൈന്യത്തിൽ നിന്ന് നേരിടേണ്ടി വന്നത്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ഗ്രാമവാസികളെ ക്രൂരമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. റോഹിങ്ക്യൻ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ പരിതാപകരമാണ്. ഗ്രാമങ്ങളിലെത്തി ഇവരെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിൽ പ്രതികരിച്ച് മ്യാമാർ

പ്രശ്നത്തിൽ പ്രതികരിച്ച് മ്യാമാർ

റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ സൈന്യം നടത്തുന്ന വംശീയ ആക്രമണത്തിനെതികരെ മൗനം പാലിച്ചിട്ടില്ലെന്ന് മ്യാൻമാർ സർക്കാർ. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് മാത്യരാജ്യത്തേയ്ക്കെത്തിക്കാൻ ബംഗ്ലാദേശ് സർക്കാർ ശ്രമിക്കുന്നില്ലെന്നു മ്യാൻമാർ സർക്കാർ ആരോപിക്കുന്നുണ്ട്. റോഹിങ്ക്യൻ ജനങ്ങൾക്കായി മൾട്ടി മില്യൺ ഡോളറിന്റെ സഹായം ബംഗ്ലാദേശിലെത്തുവരെ തിരിച്ചയക്കൽ നടപടി വലിച്ചു നീട്ടുമെന്നും മ്യാൻമാർ ആരോപിക്കുന്നുണ്ട്.

 മ്യാൻമാറിൽ പൗരത്വം നൽകണം

മ്യാൻമാറിൽ പൗരത്വം നൽകണം

റോഹിങ്ക്യൻ ജനങ്ങൾക്ക് മ്യാൻമാർ പൗരത്വം നൽകണമെന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുൾ ഹസ്സൻ മഹ്മൂദ് അലി പറഞ്ഞു. കൂടാതെ റോഹിങ്ക്യൻ ജനതയ്ക്ക് രാജ്യത്ത് പൂർണ്ണ സുരക്ഷിതത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chinese Foreign Minister Wang Yi on Saturday urged Bangladesh and Myanmar resolve the Rohingya crisis through bilateral negotiations instead of an international initiative.The international community should not complicate the situation, Wang said in a press briefing at the Chinese Embassy in Dhaka.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്