കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്ലെങ്കില്‍ പ്രശ്‌നമില്ല, ഞങ്ങളുണ്ട്, ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യണ്‍ പ്രഖ്യാപിച്ച് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: ലോകാരോഗ്യ സംഘടനയെ വിരട്ടി കൂടെ നിര്‍ത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ പൊളിഞ്ഞു. ചൈന കൂടുതല്‍ സാമ്പത്തിക സഹായം സംഘടനയ്ക്ക് അനുവദിച്ചിരിക്കുകയാണ്. 30 മില്യണാണ് ഇപ്പോള്‍ നല്‍കുന്നതിന് പുറമേ ചൈന കൂടുതലായി നല്‍കുക. ലോകാരോഗ്യ സംഘടനയും അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസും ചൈനയ്‌ക്കൊപ്പമാണെന്നും, യുഎസ്സിനെ കാര്യങ്ങള്‍ നേരത്തെ അറിയിച്ചില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. തുടര്‍ന്ന് സംഘടനയ്ക്കുള്ള ഫണ്ടിംഗും ട്രംപ് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ചൈന ഫണ്ട് കൂടുതലായി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ആഗോള തലത്തില്‍ യുഎസ്സുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ചൈന തയ്യാറായിരിക്കുകയാണ്.

1

കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് വെറ്റ് മാര്‍ക്കറ്റിലേക്ക് പടര്‍ന്നതാണെന്നത് അടക്കം നിരവധി ആരോപണങ്ങള്‍ ചൈനയ്‌ക്കെതിരെ യുഎസ് ഉന്നയിച്ചിരുന്നു. പ്രകോപനപരമായി ചൈനയെഅന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനായിരുന്നു ട്രംപിന്റെ ശ്രമം. ഒടുവില്‍ ക്ഷമകെട്ടാണ് ചൈന യുഎസ്സിനോട് കൊമ്പുകോര്‍ത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു ബില്യണെങ്കിലും ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ യുഎസ്സിന്റെ ഫണ്ടിംഗ് കുറഞ്ഞതോടെ ഇതിനുള്ള സാധ്യത വളരെ കുറഞ്ഞിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഫണ്ടിംഗും ആവശ്യമാണ്.

ട്രംപ് ഫണ്ട് വെട്ടിക്കുറച്ചതിലൂടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുരങ്കം വെച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ അവസരത്തില്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുന്നത് ആഗോള രാജ്യങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു. വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പണം നല്‍കുന്നത്. മാര്‍ച്ച് 11വരെ ചൈന 20 മില്യണ്‍ ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നും ചുന്‍യിംഗ് പറഞ്ഞു. നേരത്തെ ഗെബ്രിയെസൂസ് തന്നെ യുഎസ് ഈ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്നാണ് ട്രംപിന്റെ വാദം.

Recommended Video

cmsvideo
Nobel winner says virus is china maded

അതേസമയം ട്രംപിന്റെ വാദം കേട്ട് താന്‍ രാജിക്കില്ലെന്ന് ഗെബ്രിയെസൂസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതൊരു മനുഷ്യത്വമുള്ള ജോലിയാണ്. പലരുടെയും ജീവന്‍ രക്ഷിച്ചാണ് ഇതിലൂടെ സാധിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ സ്ഥാനത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഗെബ്രിയെസൂസ് പ്രഖ്യാപിച്ചിരുന്നു. അമേരിക്ക 2019ല്‍ 400 മില്യണിലധികം ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് സംഭാവന ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും രോഗവ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറുന്നതിനും വേണ്ടിയാണിത്. സംഘടനയുടെ മൊത്തം ബജറ്റിന്റെ 15 ശതമാനവും യുഎസ്സിന്റെ സംഭാവനയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരത്തെ അനുവദിച്ചിരുന്ന പണം വിവിധ രാജ്യങ്ങള്‍ക്ക് നേരിട്ട് കൈമാറാനാണ് യുഎസ്സ് തീരുമാനം.

English summary
china would donate 30 million to who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X