ആക്രമിക്കാന്‍ വരുന്ന എല്ലാ ശത്രുക്കളെയും തോല്‍പ്പിക്കും!!അവകാശ വാദവുമായി ചൈന!!

Subscribe to Oneindia Malayalam

ബീജിങ്ങ്: ആക്രമിക്കാന്‍ വരുന്ന എല്ലാ ശത്രുക്കളെയും തോല്‍പ്പിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് ചൈന. ശത്രുക്കളെ നേരിടാനും തോല്‍പ്പിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും രാജ്യത്തെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് ഉണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അവകാശപ്പെട്ടു. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരേഡില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളായിരുന്നു ചിന്‍പിങ്ങിന്റെ പരാമര്‍ശം.

12,000 സൈനികരാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന പരേഡില്‍ പങ്കെടുത്തത്. 129 എയര്‍ക്രാഫ്റ്റുകളും മറ്റ് യുദ്ധോപകരണങ്ങളും ഡിസ്‌പ്ലേക്ക് വെച്ചിരുന്നു.

xi-jinping

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈനക്കുള്ളത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ കൂടുതല്‍ ആധുനീകരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയിലും ആയുധങ്ങളിലും ഈ മാറ്റം കൊണ്ടുവരാനാണ് നീക്കം. അതേ സമയം പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനനികരുടെ എണ്ണം കുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

India Fails To Deploy Akash Missile

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന ഒരു യുദ്ധം നടത്തിയിട്ടില്ല. യുദ്ധം നടത്താനുള്ള തയ്യാറെടുപ്പല്ലെന്നും എന്നാല്‍ ഒരടിയന്തിര സാഹചര്യം വന്നാല്‍ ശത്രുവിനെ നേരിടാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും ചൈന പറയുന്നു.

English summary
Chinese Army Can Defeat 'All Invading Enemies', Says Chinese President Xi Jinping
Please Wait while comments are loading...