ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നു!!രണ്ടു മണിക്കൂറിനുശേഷം മടങ്ങി!!ആരുമറിഞ്ഞില്ല!!

Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ 27 ന് ഉത്തരാഖണ്ഡിലെ ബാരഗട്ടി പ്രദേശത്ത് ചൈനീസ് സൈന്യം പ്രവേശിച്ചതായി റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനത്തിന് ഒരു ദിവസം മുന്‍പായിരുന്നു സംഭവം.

രാവിലെ 9 മണിയോടു കൂടിയാണ് ഇവര്‍ ബാരഗട്ടി മേഖലയില്‍ എത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ചില വൃത്തങ്ങളില്‍ നിന്നും തങ്ങള്‍ക്ക് വിവരം ലഭിച്ചതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മണിക്കൂറിനു ശേഷം സൈന്യം തിരികെ മടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസം മുന്‍പ് ഇതേ പ്രദേശത്ത് ചൈനീസ് ചോപ്പര്‍ പ്രവേശിച്ചിരുന്നു.

china-india-troops

ജൂലൈ 27 നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തുന്നത്. സിക്കിം മേഖലയിലെ ദോക് ലായിലെ സംഘര്‍ഷങ്ങള്‍ക്കിടെഅജിത് ഡോവല്‍ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ സ്ഥാനം ചൈനക്കാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

ബ്രിക്‌സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഡോക്ലാമില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. അതിര്‍ത്തി പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകും എന്ന പ്രതീക്ഷ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍ ബാംഗ്ലേ പങ്കുവെച്ചിരുന്നു.

English summary
Chinese Army Enters Indian Territory On The Eve Of Ajit Doval'S Visit
Please Wait while comments are loading...