• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ 'ഐലന്‍ഡ് അറ്റാക്ക്', ഒന്നും പിടികിട്ടാതെ തായ്‌വാന്‍, യുഎസ്സിനുള്ള സന്ദേശം!!

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: തായ്‌വാന്‍ സമുദ്ര മേഖലയില്‍ ചൈനയുടെ അപകടമേറിയ സൈനികാഭ്യാസങ്ങള്‍. അവസാന ദിന സൈനിക പ്രകടനമായിരുന്നു ഇത്. യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു മേഖലയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചൈന ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സൈനിക അഭ്യാസമാണിത്.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

ഐലന്‍ഡ് അറ്റാക്ക് എന്ന സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യം നടത്തിയത്. വേണ്ടി വന്നാല്‍ തായ്‌വാനെ ആക്രമിക്കാനും മടിക്കില്ലെന്ന സന്ദേശമാണ് ചൈന നല്‍കിയത്. ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഒന്നാകെ തായ്‌വാന്‍ സമുദ്ര മേഖലയിലെത്തിയിരുന്നു.

ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ കണ്ടിരുന്ന നിയന്ത്രണ രേഖയും പലതവണ ചൈന മറികടന്നു. യുഎസില്‍ നിന്നൊരു രാഷ്ട്രീയ നേതാവിന്റെ സന്ദര്‍ശനത്തോടെ ചൈന തായ്‌വാന് മേലുള്ള പിടിമുറുക്കിയിരിക്കുകയാണ്. വൈകാതെ തന്നെ ചൈനയോട് അവരെ കൂട്ടിച്ചേര്‍ക്കുമെന്നാണ് ഷി ജിന്‍ പിങ് ഭരണകൂടം നല്‍കുന്ന സൂചന.

ഐലന്‍ഡ് അറ്റാക്ക് സൈനികാഭ്യാസം എന്ന പുതിയ രീതിയാണ് ചൈന പരീക്ഷിച്ചത്. ഇതിലൂടെ എല്ലാ സേനവിഭാഗങ്ങളെയും ചേര്‍ത്ത് ഒരു രാജ്യത്തെ ആക്രമിക്കാന്‍ സാധിക്കും. ശരിക്കും പ്രകോപനമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ദീര്‍ഘ ദൂര മിസൈലുകള്‍ അടക്കം ചൈനയ്‌ക്കൊപ്പമുണ്ടായിരുന്നു.

സമുദ്ര മേഖലയിലും വ്യോമ മേഖലയില്‍ കൂടിയുള്ള സൈനിക അഭ്യാസങ്ങളിലൂടെയാണ് തായ്‌വാനുള്ള മുന്നറിയിപ്പ് ചൈന ഇന്നലെ നല്‍കിയത്. ബോംബര്‍ വിമാനങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. തായ്‌വാനെ ആറ് മേഖലയില്‍ കൂടി വളഞ്ഞിരിക്കുകയാണ് ചൈന. ഇന്ന് സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമോ എന്നാണ് ചോദ്യം. എന്നാല്‍ അക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ചൈന നല്‍കിയിട്ടില്ല.

തായ്‌വാന്റെ കാര്യത്തില്‍ ഭാവിയില്‍ എന്ത് തീരുമാനമെടുക്കണമെന്ന ആശയക്കുഴപ്പവും ചൈനയ്ക്കുണ്ട്. നൂറുകണക്കിന് യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് തായ്‌വാന് മുകളിലൂടെ കഴിഞ്ഞ നാല് ദിവസത്തില്‍ പറന്നത്. മിസൈലുകളും തൊടുത്തിരുന്നു.

ചൈനയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ജപ്പാനും വലിയ ഭയം സമ്മാനിച്ചിരുന്നു. അവരുടെ സമുദ്ര മേഖലയിലാണ് അഞ്ച് മിസൈലുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് തായ്‌വാന്‍ അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പെലോസി അടക്കമുള്ളവര്‍ക്ക് ചൈന നേരത്തെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

അതേസമയം തായ്‌വാനും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മിസൈലുകളെല്ലാം സജ്ജമാക്കി നിര്‍ത്തിയിരുന്നു. തങ്ങള്‍ രംഗം വഷളാക്കാന്‍ ആഗ്രഹമില്ലെന്നും, പക്ഷേ രാജ്യത്തിന് ഭീഷണിയായാല്‍ നോക്കി നില്‍ക്കില്ലെന്നും തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  English summary
  chinese army performs island military drill, taiwan have no idea about the drill
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X