ചൈനക്ക് പുതിയ ശത്രു!!അത് സൈനികരുടെ തലക്കുപിടിച്ചു!!തലപുകഞ്ഞ് രാജ്യം!!എന്താണത്..?
ബീജിങ്: മൊബൈല്‍ ഗെയിമുകള്‍ ആധുനിക കാലത്തെ പ്രധാന വിനോദോപാധിയാണെങ്കിലും അവ പലപ്പോഴും വില്ലനാകാറുമുണ്ട്. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മൊബൈല്‍ ഗെയിമുകളെ ആശ്രയിക്കാമെങ്കിലും അധികമായാല്‍ അമൃതും വിഷമാണെന്നതും സത്യം. അത്തരത്തിലൊരു വെല്ലുവിളിയാണ് ചൈനീസ് സൈന്യം നേരിട്ടു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, ചൈനയുടെ സേനാംഗങ്ങള്‍ക്കും മൊബൈല്‍ ഗെയിം തലക്കു പിടിച്ചു. ഗെയിം നിരോധിക്കണമെന്ന ആവശ്യം തന്നെ രാജ്യത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്.
'കിങ് ഓഫ് ഗ്ലോറി' എന്ന മൊബൈല്‍ ഗെയിമാണ് ചൈനീസ് സൈനികരുടെ തലക്കു പിടിച്ചിരിക്കുന്നത്. ഇപ്പോള്‍ ചൈനയുടെ പ്രധാന ശത്രുവായിരിക്കുകയാണ് ഈ മൊബൈല്‍ ഗെയിം. മൊബൈലിനു മുന്നില്‍ കുത്തിയിരുന്ന് കളിയില്‍ മുഴുകിയിരിക്കുന്ന സൈനികര്‍ എങ്ങനെ യുദ്ധം ചെയ്യുമെന്നാണ് രാജ്യത്തെ അലട്ടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. പരിശോധിക്കേണ്ട പ്രശ്‌നം തന്നെയാണ് ഇതെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മുഖപത്രത്തില്‍ പറയുന്നു.

നിരന്തര ജാഗ്രത പുലര്‍ത്തേണ്ട മൊബൈല്‍ ഗെയിമാണ് കിങ് ഓഫ് ഗ്ലോറി. ഗെയിമിന് അടിമയായിരിക്കുന്ന സൈനികനെ ഒരു പ്രധാന ദൗത്യത്തിനയക്കുന്നത് അപകടകരമാണ്. അവന്റെ മനസ്സു മുഴുവന്‍ ഈ ഗെയിം ആയിരിക്കും. വിനോദം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും കിങ് ഓഫ് ഗ്ലോറി അപകടകരമായ ഗെയിമാണെന്നും ചൈനയിലെ ഗുവാങ്‌ഡോങിലുള്ള 17കാരന് തുടര്‍ച്ചയായി 40 മണിക്കൂര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് പ്രത്യേക തരം തളര്‍വാത രോഗം പിടി പെട്ടെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മുഖപത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications