കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പുറത്തുവിട്ടത് ബാറ്റ് വുമണ്‍...ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, വുഹാനില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈന കൊറോണ വൈറസ് സംബന്ധിച്ച വിവരം മറച്ചുവെക്കുന്ന എന്ന ആരോപണം യുഎസ്സ് ഉന്നയിക്കുന്നുണ്ട്. ഇത് ഏകദേശം സത്യമാകുന്നു. ബാറ്റ് വുമണ്‍ എന്ന് വിളിപ്പേരുള്ള ശാസ്ത്രജ്ഞയിലേക്കാണ് ഇപ്പോള്‍ എല്ലാ വിരലുകളും നീളുന്നത്. ഈ വൈറസിനെ പുറത്തുവിട്ടത് ഇവരാണെന്ന് ഉറപ്പാണ്. എന്നാല്‍ ചൈന ഇത് സ്ഥിരീകരിക്കാന്‍ തയ്യാറല്ല. അതേസമയം ഇവരെ ഡിസംബര്‍ തൊട്ട് പൊതുമധ്യത്തില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇവര്‍ക്ക് മാത്രമാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി അറിയുക.

Recommended Video

cmsvideo
ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam
ചൈനയിലെ ബാറ്റ് വുമണ്‍

ചൈനയിലെ ബാറ്റ് വുമണ്‍

വുഹാനിലെ വൈറോളജി ലാബിലെ പ്രമുഖ വൈറോളജിസ്റ്റായ ബാറ്റ് വുമണാണ് വൈറസ് പടര്‍ത്തിയതെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇവരുടെ വൈറസ് സംബന്ധിച്ച രേഖയുമായി ചൈനയില്‍ നിന്ന് മുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഷി ഷെങ്‌ലി എന്നാണ് ഇവരുടെ പേര്. വവ്വാലുകളിലും അവയില്‍ അടങ്ങിയിരിക്കുന്ന വൈറസിനെയും കുറിച്ച് ആഴത്തില്‍ ഇവര്‍ പഠനം നടത്തിയിട്ടുണ്ട്. അതാണ് ഇവരെ ബാറ്റ് വുമണ്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം.

ഇവര്‍ പറയുന്നത്....

ഇവര്‍ പറയുന്നത്....

തന്നെ കാണാനില്ലെന്നും നാടുവിട്ടെന്നുമുള്ള വാദങ്ങളോട് ഇവര്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരിക്കുകയാണ്. താന്‍ എങ്ങോട്ടും പോയിട്ടില്ല. എന്റെ കുടുംബത്തിനും എനിക്കും സുഖമാണെന്നും അവര്‍ കുറിച്ചു. വുഹാന്‍ ലാബിന്റെ ഡയറക്ടറാണ് ഇവര്‍. എന്ത് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും, ഞാന്‍ മറ്റൊരു രാജ്യത്തേക്ക് ഓടിപ്പോകില്ലെന്നും ഇവര്‍ പറഞ്ഞു. വുഹാനിലെ ലാബില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ശാസ്ത്രത്തില്‍ ശക്തമായ വിശ്വാസമുണ്ട്. കാര്‍മേഘങ്ങള്‍ മറച്ച് സൂര്യന്‍ ഒരു നാള്‍ പുറത്തുവന്ന് പ്രകാശിക്കുമെന്നും അവര്‍ കുറിച്ചു.

എല്ലാം മറച്ചുവെച്ചു

എല്ലാം മറച്ചുവെച്ചു

ബാറ്റ് വുമണ്‍ ഷി ഷെങ്‌ലിക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണവൈറസ് വ്യാപിക്കുന്നു എന്ന് തുടക്കത്തില്‍ തന്നെ ഇവരെ അറിയിച്ചിരുന്നു. ഒരു പുതിയ വൈറസിന്റെ സാമ്പിളും ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ സംശയത്തോടെയാണ് ഇതിനെ കണ്ടത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യം നിര്‍ത്തിവെച്ച് ഇതിനെ കുറിച്ച് പഠിക്കണമെന്ന നിര്‍ദേശവും ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് തെറ്റിപ്പോയാലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഇത്തരമൊരു ദുരന്തം വുഹാനില്‍ സംഭവിക്കുമെന്ന് താന്‍ കരുതിയില്ലെന്നും ഷെങ്‌ലി പറഞ്ഞു.

ഫ്രാന്‍സിലേക്ക് നാടുവിട്ടോ?

ഫ്രാന്‍സിലേക്ക് നാടുവിട്ടോ?

വുഹാനിലെ ഡോക്ടര്‍ ചൈനയില്‍ നിന്ന് ഇന്റലിജന്‍സ് വിവരങ്ങളുമായായി പാരീസിലെ യുഎസ് എംബസിയില്‍ അഭയം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇവര്‍ ഡിസംബര്‍ മുതല്‍ പൊതുമധ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇവര്‍ വൈറസിനെ തുറന്ന് വിട്ടതോടെ ചൈനീസ് സര്‍ക്കാരുമായി ഇടഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ആരാണ് പിന്നില്‍?

ആരാണ് പിന്നില്‍?

യഥാര്‍ത്ഥത്തില്‍ ബാറ്റ് വുമണിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആര്‍ക്കും ലഭ്യമല്ല. ഇവര്‍ ചൈനയിലെ ദക്ഷിണ പ്രവിശ്യകളിലുള്ള വവ്വാലുകളിലാണ് വൈറസുകളെ കുറിച്ചുള്ള പഠനം നടത്തിയത്. ഇത് ചൂടേറിയ ഭാഗമാണ്. എന്നാല്‍ തണുപ്പേറിയ ഭാഗങ്ങളിലെ വവ്വാലുകളെ കുറിച്ച് പഠിച്ചിരുന്നില്ല. ഡിസംബര്‍ 30ന് ഇവര്‍ക്ക് നല്‍കിയ സാമ്പിള്‍ ശരിക്കും പരിശോധിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നമൊന്നും ഉണ്ടാവില്ലായിരുന്നു. വുഹാനില്‍ രണ്ട് രോഗികള്‍ അധികമായ കാണാത്ത ന്യൂമോണിയ ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ പരിശോധനയില്‍ നിന്നാണ് വൈറസ് സാമ്പിള്‍ ലഭിച്ചത്.

English summary
chinese bat woman facing allegation on coronavirus spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X