യുദ്ധത്തിന് സജ്ജരാകാൻ ചൈനീസ് സൈന്യത്തിന് നിർദ്ദേശം; ലക്ഷ്യം ആര്... ഇന്ത്യയോ? ഷി ജിന്‍പിങിന്റെ നീക്കം

Subscribe to Oneindia Malayalam

ബീജിങ്: ഇന്ത്യ-ചൈന ബന്ധം ഒരിടക്ക് ഏറെ മോശമായിരുന്നു. ദോക് ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും കടുത്ത നിലപാടുകള്‍ ആയിരുന്നു എടുത്തിരുന്നത്. എന്നാല്‍ അതിന് ശേഷം ഇരുരാജ്യങ്ങളും നിലപാട് മയപ്പെടുത്തി.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായി. പ്രസിഡന്റ് ആയിരുന്ന ഷി ജിന്‍പിങിനെ തന്നെ വീണ്ടും രാഷ്ട്രത്തലവനായി തിരഞ്ഞെടുത്തു. അതിന് ശേഷം ഉള്ള സംഭവ വികാസങ്ങളാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവക്കുന്നത്.

ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യ... ദുബായിയെ വെല്ലുന്ന പ്ലാനുകൾ; മതകാര്‍ക്കശ്യത്തിൽ നിന്ന് പിറകോട്ട്?

രണ്ടാം വട്ടവും പ്രസിഡന്റ് പദവിയില്‍ എത്തിയ ഷി ജിന്‍പിങ് സൈന്യത്തോട് ആദ്യം ആവശ്യപ്പെട്ടത് യുദ്ധത്തിന് സജ്ജരായിക്കാനാണ്. എന്തായിരിക്കും ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്?

23 ലക്ഷം സൈനികര്‍

23 ലക്ഷം സൈനികര്‍

ലോകത്തിലെ ഏറ്റവും അംബലമുള്ള സൈന്യമാണ് ചൈനയുടേയത്. 23 ലക്ഷം അംഗങ്ങള്‍ ഉണ്ട് എന്നാണ് പുറത്ത് വന്ന കണക്കുകളില്‍ പറയുന്നത്.

യുദ്ധസജ്ജരാകാന്‍

യുദ്ധസജ്ജരാകാന്‍

രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷി ജിന്‍പിങ് സൈന്യത്തോട് ആദ്യം ആവശ്യപ്പെട്ടത് യുദ്ധത്തിന് സജ്ജരായിരിക്കാനാണ്. പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിന് മുമ്പായിരുന്നു ഈ ആഹ്വാനം.

യോഗം വിളിച്ചു

യോഗം വിളിച്ചു

സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തായിരുന്നു ഷി ജിന്‍പിങ് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്. ഈ യോഗത്തിന് ശേഷം ആയിരുന്നു അദ്ദേഹം രണ്ടാം വട്ടം പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത്.

ഇന്ത്യയുമായി

ഇന്ത്യയുമായി

അയല്‍ രാജ്യങ്ങളില്‍ ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ല ചൈന. അതിര്‍ത്തിത്തര്‍ക്കം ഒരിക്കല്‍ യുദ്ധം വരെ എത്തിയാണ്. അടുത്തിടെ ഈ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തിരുന്നു.

സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍

സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍

ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ അധ്യക്ഷനാണ് പ്രസിഡന്റ്. സൈന്യത്തിന് പുറത്ത് നിന്ന് കമ്മീഷനില്‍ ഉള്ള ഏക വ്യക്തിയും ഷി ജിന്‍പിങ് ആണ്. നേരത്തെ 11 അംഗങ്ങളുണ്ടായിരുന്ന കമ്മീഷന്റെ അംഗസംഖ്യ ഇപ്പോള്‍ ഏഴായി കുറച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് വിധേയം

പാര്‍ട്ടിക്ക് വിധേയം

സൈന്യം പൂര്‍ണമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണം എന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ നവീകരണം സംബന്ധിച്ചും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

തീവ്രവാദ ഭീഷണി

തീവ്രവാദ ഭീഷണി

ചൈന, സമീപകാലത്തെ ഏറ്റവും വലിയ തീവ്രവാദ ഭീഷണി നേരിടുന്ന കാലം കൂടിയാണിത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് പോലും ഇത്തവണ സുരക്ഷ ഭീഷണി ഉണ്ടായിരുന്നു.

English summary
Chinese President Xi Jinping has begun his second five-year term ordering the country's 2.3 million-strong military, the world's largest, to be absolutely loyal to the ruling Communist Party and intensify its combat readiness by focussing on how to win wars.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്