കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് കുതിച്ച് ചൈനയുടെ റോക്കറ്റ് അവശിഷ്ടം, നൂറടി നീളം, എവിടെയും പതിക്കാം?

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയുടെ ലോങ് മാര്‍ച്ച് ഫെവ് ബി റോക്കറ്റിനെ കുറിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. ഇതിനെ കുറിച്ച് കൂടുതല്‍ ഭയപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിയന്ത്രണം വിട്ടാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഈ വാരാന്ത്യം തന്നെ ഇത് ഭൂമിയില്‍ പതിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇത് നിയന്ത്രണം വിട്ട് വരുന്നതാണ് ഈ അവശിഷ്ടങ്ങളെ കൂടുതല്‍ അപകടകാരിയാക്കുന്നത്. എന്നാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന നിലപാടിലാണ് ചൈന.

Recommended Video

cmsvideo
റോക്കറ്റ് പതിക്കാൻ സാധ്യതയുള്ളത് ഇവിടെ..പതിക്കുന്നത് പുലർച്ചെ
1

അതേസമയം എപ്പോഴാണ് ഇത് ഭൂമിയില്‍ പതിക്കുകയെന്നത് വ്യക്തമല്ല. പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് ചൈന ഉറപ്പിച്ച് പറയുന്നു. ചൈനീസ് സ്‌പേസ് സ്റ്റേഷനിലേക്ക് വേണ്ട കാര്യങ്ങള്‍ക്കായിരുന്നു ഈ റോക്കറ്റ് വിക്ഷേപിച്ചത്. സാധാരണ റോക്കറ്റ് അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ കത്തിപ്പോവുകയാണ് പതിവ്. എന്നാല്‍ ചൈനീസ് റോക്കറ്റിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല.

അതേസമയം നിയന്ത്രണം വിട്ട് ഇവ വരുന്നത് കൊണ്ട് എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. വലിയ നാശനഷ്ടം ആള്‍പ്പാര്‍പ്പുള്ള മേഖലയില്‍ പതിച്ചാല്‍ സംഭവിച്ചേക്കാം. കനത്ത ഭാരമുള്ളതിനാല്‍ അപകട സാധ്യത തള്ളിക്കളയാന്‍ സാധിക്കാത്തത്. യുഎസ് സ്‌പേസ് കമാന്‍ഡ് നിരന്തരം ഈ അവശിഷ്ടങ്ങളുടെ വരവ് നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. നൂറടി നീളമുള്ളതാണ് ഈ അവശിഷ്ടങ്ങള്‍. ഇരുപതിനായിരം കിലോഗ്രാമില്‍ അധികം ഭാരവുമുണ്ട്. ഭൂമിയില്‍ ഇതുവരെ പതിച്ചതില്‍ ഏറ്റവും ഭാരമേറിയ ബഹിരാകാശ അവശിഷ്ടങ്ങളാണ് ഇത്.

ഈ റോക്കറ്റിന്റെ ദിശ ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തില്‍ വലിയ ആശങ്കകളാണ് ഉള്ളത്. മെയ് എട്ടിന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്കോ മെയ് പത്തിന് പുലര്‍ച്ചെ ഒരു മണിക്കോ ഭൂമിയില്‍ പതിക്കാനാണ് സാധ്യത. നോര്‍ത്ത് അമേരിക്ക, ദക്ഷിണ യൂറോപ്പ്, ചൈന, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ പതിക്കാന്‍ സാധ്യതയുണ്ട്. എല്ലാ റോക്കറ്റുകളും ഇന്ധനം തീര്‍ന്ന് കഴിഞ്ഞാല്‍ ഭൂമിയിലേക്ക് പതിക്കാറുണ്ട്. ലോവര്‍ സ്‌റ്റേജുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ കത്തിപ്പോകാറുണ്ട്. അപ്പര്‍ സ്റ്റേജുകളാണ് ഭൂമിയിലേക്ക് എത്താറുള്ളത്.

ചൈനയ്ക്ക് ഈ റോക്കറ്റുകളെ നിയന്ത്രിക്കുന്നതില്‍ പ്ലാനിംഗില്ലാത്തതാണ് ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുന്നത്. 2020ല്‍ ഇവര്‍ വിക്ഷേപിച്ച റോക്കറ്റുകള്‍ നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിച്ചിരുന്നു. ഐവറി കോസ്റ്റിലെ രണ്ട് ഗ്രാമങ്ങളിലെ കെട്ടിടത്തിലാണ് പതിച്ചത്. നാശനഷ്ടങ്ങളും ഈ കെട്ടിടത്തിനുണ്ടായിരുന്നു. അതേസമയം ചൈന അവശിഷ്ടങ്ങളുടെ സഞ്ചാര പദം നിരീക്ഷിക്കുന്നുണ്ടെന്നും, നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ചൈനീസ് എയറോ സ്‌പേസ് വിദഗ്ധന്‍ സോംഗ് ഷോങ്പിംഗ് പറഞ്ഞു.

English summary
chinese rocket debris is out of control, it may fall anywhere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X