• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന ലോകത്തോട് ചെയ്തത് കൊടും ചതി; വന്‍ വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷക

വാഷിങ്ടണ്‍: കോവിഡ് വൈറസിന്‍റെ ഉറവിടത്തിന്‍റെ പേരില്‍ ചൈനക്കെതിരെ നേരത്തെ മുതല്‍ തന്നെ ശക്തമായ വിമര്‍ശനമായിരുന്നു അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിച്ചത്. കോവിഡിന്‍റെ വ്യാപനം സംബന്ധിച്ച് ചൈന വിവരങ്ങള്‍ മറച്ചുവെച്ചെന്നായിരുന്നായിരുന്നു അമേരിക്കയുടെ ആരോപണം. സംഭവത്തില്‍ ചൈനക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ചൈനീസ് വൈറോളജിസ്റ്റ് തന്നെ രംഗത്ത് എത്തുന്നത്.

കൊവിഡിന്‍റെ ഉറവിടം

കൊവിഡിന്‍റെ ഉറവിടം

കൊവിഡിന്‍റെ ഉറവിടവും വ്യാപനവും സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചെന്നാണ് അമേരിക്കയില്‍ അഭയം തേടിയ ചൈനീസ് വൈറളോജിസ്റ്റായ ഡോ. ലി മെങ് യാൻ വെളിപ്പെടുത്തുന്നത്. ഫോക്സ് ന്യൂസിനോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രോഗത്തിന്‍റെ തുടക്കത്തില്‍

രോഗത്തിന്‍റെ തുടക്കത്തില്‍

പുറം ലോകത്തെ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ ചൈനയില്‍ വലിയ തോതില്‍ രോഗം പടരുന്നുണ്ടായിരുന്നു. എന്നാല്‍ ഭരണാധികാരികള്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. രോഗത്തിന്‍റെ തുടക്കത്തില്‍ ഗവേഷണം നടത്തിയവരില്‍ ഒരാളായ തന്‍റെ കണ്ടെത്തലുകള്‍ മേലധികാരികള്‍ അവഗണിക്കുകുയം നിരുത്സാഹപ്പെടുത്തുകയും ചെയ്തെന്നും ഇവര്‍ പറഞ്ഞു.

പ്രഭവ കേന്ദ്രം

പ്രഭവ കേന്ദ്രം

സുഹൃത്തുക്കളായ ഗവേഷകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വുഹാനില്‍ നിന്നാണ് ഇതിന്‍റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്താന്‍ സാധിച്ചു. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സുഹൃത്തുക്കളാണ് അറിയിച്ചത്. എന്നാല്‍ അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇതേപ്പറ്റി ലോകത്തോട് പറഞ്ഞിരുന്നില്ല.

ന്യുമോണിയ ബാധ

ന്യുമോണിയ ബാധ

ഇതേ ദിവസം തന്നെയാണ് ന്യുമോണിയ ബാധിച്ച 27 പേര്‍ വുഹാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഇതോടെയാണ് രോഗവ്യാപനത്തിന്‍റെ തുടക്കമായി ലോകം അറിയുന്നത്. എന്നാല്‍ ജനുവരി ഒമ്പതിനും ലോകാരോഗ്യ സംഘടന പറഞ്ഞത് ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നായിരുന്നു.

പ്രതികൂലമായ നടപടി

പ്രതികൂലമായ നടപടി

എന്നാല്‍ ഭരണ കൂടത്തിന്‍റെ ഭാഗത്ത് നിന്നും പ്രതികൂലമായ നടപടികളാണ് ഉണ്ടായത്. ഹോങ്കോങ്കിലെ വീട്ടില്‍ അതിക്രമിച്ച കയറിയ ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ഹോങ്കോങ് സര്‍വകലാശാല, വെബ്സൈറ്റിലെ തന്‍റെ പേജുകള്‍ നശിപ്പിക്കുകയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്കും ഇമെയിലേക്കുമുള്ള പ്രവേശനം വിലക്കുകയും ചെയ്തു.

 അത്ഭുതം തോന്നിയില്ല

അത്ഭുതം തോന്നിയില്ല

ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ലോകാരോഗ്യ സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയും ചൈനീസ് സര്‍ക്കാരും തമ്മിലുള്ള ധാരണകളേപറ്റി അറിയമായിരുന്നതിനാല്‍ അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്നും ഗവോഷക വ്യക്തമാക്കുന്നു.

 അമേരിക്കയിലേക്ക്

അമേരിക്കയിലേക്ക്

ഹോങ്കോങ്കില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഏപ്രില്‍ 28 ന് അമേരിക്കയിലേക്ക് പാലായനം ചെയ്യുകയായിരുന്നു ഞാനെന്നും യാന്‍ വ്യക്തമാക്കി. നാട്ടില്‍ വെച്ച് വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാക്കും. അനിഷ്ടമായ സത്യങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്ക് ചൈനയില്‍ എന്തും സംഭവിക്കുമെന്നും ലെ മെങ് യാന്‍ കൂട്ടിച്ചേര്‍ത്തു.

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; ആസുത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച്

English summary
chinese virologist against china and who on covid outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X