ഷാര്‍ളി ഹെബ്ദോ: അമേരിക്ക പണ്ട് കമ്യൂണിസ്റ്റുകള്‍ക്കെതിരെ ചെയ്തതുപോലെ
ന്യൂയോര്‍ക്ക്: ഒരു ഭീകരാക്രമണം നടന്നാല്‍ പിന്നെ അതിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും ഒക്കെ ഉണ്ടാകും. പാരീസിലെ ഷാര്‍ളി ഹെബ്ദോ എന്ന വാരികക്ക് നേരെ ആക്രമണം ഉണ്ടായപ്പോഴും ഇങ്ങനെ സംഭവിച്ചു. എന്നാല്‍ അതില്‍ വ്യത്യസ്തമായ ഒരു നിരീക്ഷണം മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റേതാണ്.
ഷാര്ഷി ഹെബ്ദോ ആക്രണത്തിന് പിന്നില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ആയിരിക്കാമെന്നാണ് മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ പോള്‍ ക്രെയ്ഡ് റോബര്‍ട്സ് പറയുന്നത്. വാള് സ്ട്രീറ്റ് ജെര്‍ണലിന്റെ മുന്‍ പത്രാധിപന് കൂടിയാണിദ്ദേഹം.

ഷാര്‍ളി ഹെബ്ദോ ആക്രമണം നടത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി യമന്‍ അല്‍ഖ്വായ്ദ വന്നിട്ടുണ്ടെന്നത് സത്യം തന്നെ. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഐഎ തന്നെയായിരിക്കാമെന്നാണ് പോള്‍ ക്രെയ്ഗിന്റെ വിലയിരുത്തല്‍. ഫ്രാന്‍സ് സ്വതന്ത്ര നിലപാടുകളെടുത്ത് മുന്നോട്ട് വരുന്നത് അമേരിക്ക തീരെ താപര്യപ്പെടാത്തതാണ് ഇതിന് കാരണമായി ഇദ്ദേഹം കണ്ടെത്തുന്നത്.
വെറുതേ പറയുന്നതല്ല ഇത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ അമേരിക്ക നടപ്പാക്കിയത് സമാന പദ്ധതിയാണന്നും അദ്ദേഹം പറയുന്നത്. കമ്യൂണിസം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. അന്ന് കമ്യൂണിസ്റ്റുകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തിയിരുന്നത് സിഐഎ ആയിരുന്നു എന്നും ഇദ്ദേഹം ആരോപിക്കുന്നു.
അന്ന് കമ്യൂണിസ്റ്റുകളെയാണ് അവര്‍ ഉപയോഗിച്ചിരുന്നത എങ്കില്‍ ഇന്ന് മുസ്ലീങ്ങളെ ഉപയോഗിക്കുന്നു. ഫ്രാന്‍സിലെ അമേരിക്കയുടെ കീഴില്‍ ഒരു രാജ്യമായി നില നിര്‍ത്തുക മാത്രമാണ് ഇതിലൂടെ സിഐഎ ലക്ഷ്യമിട്ടിരിക്കുന്നതെന്നും പോള്‍ ക്രെയ്ഗ് വാദിക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications