സിറിയയിലെ റാഖിയില്‍ വ്യോമാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: വടക്കന്‍ സിറിയയിലെ റാഖയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഐസിസ് സ്വാധീന മേഖലയാണ് റാഖ. സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സേനയും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്.
റാഖയെ നിശബ്ദമായി കൂട്ടകൊല ചെയ്യുകയായിരുനെന്ന് ആക്രമണത്തെ കുറിച്ച് മുനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. സിറിയയില്‍ നിന്നും റഷ്യന്‍ സേന പിന്‍മാറ്റം ആരംഭിച്ചതിനിടെയാണ് കഴിഞ്ഞ ദിവസം വിമത സ്വാധീന മേഖലയിലേക്ക് സേന അതിരൂക്ഷമായ വ്യോമാക്രമണം നടത്തിയത്.

രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പാല്‍മിറ നഗരം കഴിഞ്ഞ മെയ് മുതല്‍ ഐസിസിന്റെ പിടിയിലാണ്. കഴിഞ്ഞ ദിവസം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ എഴുപതോളം തവണയാണ് ബോംബ് വര്‍ഷിച്ചത്. മൂന്നാഴ്ച മുമ്പ് നിലവില്‍ വന്ന വെടി നിര്‍ത്തല്‍ കരാര്‍ അസദ് സേനയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും നിരന്തരം ലംഘിക്കുന്നതില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വോയമാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നതായി സിറിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.












Click it and Unblock the Notifications