കണിയാംപറമ്പില്‍ മേരിമാത്യു അനുസ്മരണവും അവാര്‍ഡ് വിതരണവും ജൂണ്‍ 30 ന്

  • Posted By:
Subscribe to Oneindia Malayalam

ബ്രിസ്‌ബെയ്ന്‍: കണിയാംപറമ്പില്‍ മേരി മാത്യുവിന്റെ നാലാമത് അനുസ്മരണവും മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ജൂണ്‍ മുപ്പതിന്. ക്യൂന്‍സ്‌ലാന്‍ഡിലെ ബിലോയ്‌ല സെന്‍റ് ജോസഫ് പാരിഷ് ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സിആര്‍നെവ്ജി ഫെറിയര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

മദര്‍തെരേസയെക്കുറിച്ചുള്ള ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ് എന്ന ഡോക്യുമെന്ററിയുടെ ഡിവിഡി പ്രദര്‍ശനവും ചടങ്ങില്‍ വച്ച് നടക്കും. ആസ്‌ത്രേലിയന്‍ ചലച്ചിത്ര സംവിധായകനായ ലൂക്ക് ഗ്രഹം ഡോക്യുമെന്‍ററിയുടെ പ്രകാശനം നിര്‍വ്വഹിക്കും. മദര്‍ വിഷന്‍ ഡയറക്ടറും നടനും സംവിധായകനുമായ ജോയ് കെ മാത്യു സംവിധാനം നിര്‍വ്വഹിച്ച ഡോക്യുമെന്‍ററി സന്ദേശചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്ത് സജീവമായ വേള്‍ഡ് മദര്‍ വിഷന്റെ ബാനറിലാണ് ഡോക്യുമെന്‍ററി പുറത്തിറങ്ങുന്നത്.

ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലം സൗജന്യമായി വിതരണം ചെയ്യുന്ന മേരിമാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍ നിര്‍വ്വഹിക്കും. വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഗേയ് ഫ്രെയ്‌സര്‍, ജോന്‍ കോണ്‍ ഫീല്‍ഡ്, വെന്‍ഡി സിഫ്റ്റ്, റോബിന്‍ ഷീഡി, ഇല്‍ഡിക്കോ ജോസന്‍ എന്നിവര്‍ക്ക് വേള്‍ഡ് മദര്‍ വിഷന്റെ മൂന്നാമത് മേരി മാത്യു മെമ്മോറിയല്‍ പുരസ്‌കാരം വിതരണം ചെയ്യും. അന്താരാഷ്ട്ര ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്ലയര്‍ സ്മിത്ത്, ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍ എന്നിവരാണ് അവാര്‍ഡ് സമ്മാനിക്കുക.

English summary
Commemoration Kaniyamparabmil Mary Mathew and award distribution to be held on June 30th
Please Wait while comments are loading...