കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പുതിയ വിവാദത്തിൽ.. സുക്കർബർഗ് അയച്ച മെസ്സേജുകൾ അപ്രത്യക്ഷം.. സുരക്ഷയുടെ ഭാഗമെന്ന് വാദം

Google Oneindia Malayalam News

വാഷിങ്ടണ്‍: കേംബ്രിഡ്ജ് അനലറ്റിക്ക വഴി ആളുകളുടെ വ്യക്തിവിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയെന്ന് ഒടുക്കം ഫേസ്ബുക്കിന് തന്നെ സമ്മതിക്കേണ്ടതായി വന്നു. ഏകദേശം ഒന്‍പത് കോടിയോളം ആളുകളുടെ വ്യക്തിവിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നുവെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അയച്ച ഔദ്യോഗിക മെസ്സേജുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുന്നതായുള്ള വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു. ഫേസ്ബുക്കുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയ കമ്പനികളുടെ മെസഞ്ചറില്‍ നിന്നാണ് സുക്കര്‍ബര്‍ഗിന്റെ മെസ്സേജുകള്‍ മാത്രം അപ്രത്യക്ഷമായിരിക്കുന്നത്. അതേസമയം ഈ കമ്പനികള്‍ സുക്കര്‍ബര്‍ഗിന് നല്‍കിയ മറുപടി മെസ്സേജുകള്‍ അതേപടി തന്നെ നിലനില്‍ക്കുന്നുണ്ട്.

fb

കോര്‍പ്പറേറ്റ് സുരക്ഷയുടെ ഭാഗമായാണ് ഈ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തത് എന്നാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം. നേരത്തെ 2014ല്‍ സോണി പിക്‌ചേഴ്‌സ് ഫേസ്ബുക്കിന് അയച്ച ഇ മെയിലുകള്‍ പുറത്തായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കുമായുള്ള ഔദ്യോഗിക ആശയവിനിമയം കൂടുതല്‍ സുരക്ഷിതമാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയത്. ഇതനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ സുക്കര്‍ബര്‍ഗിന്റെ മെസ്സേജുകള്‍ മെസ്സഞ്ചറില്‍ കാണുകയുള്ളൂ. അതേസമയം ഈ മെസ്സേജുകള്‍ തങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പറയുന്നു. ഫേസ്ബുക്ക് മെസഞ്ചറില്‍ ഒരാള്‍ക്കയച്ച മെസേജുകള്‍ അയാളുടെ ഇന്‍ബോക്‌സില്‍ നിന്നും ഡിലീറ്റ് ചെയ്യാവുന്ന സൗകര്യം ഉപഭോക്താക്കള്‍ക്കില്ല. എന്നാല്‍ ആ സൗകര്യം കമ്പനിക്കുണ്ട് എന്നാണ് പുതിയ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്.

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!

English summary
New Facebook scandal after company secretly deletes messages sent by Mark Zuckerberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X