മണിക്കൂറുകളോളമുള്ള ബലാത്സംഗം, നിർബന്ധിത മാസമുറ നിർത്തലുകൾ, വനിത സൈനികർ നേരിടുന്ന ക്രൂരപീഡനങ്ങൾ...

  • Posted By:
Subscribe to Oneindia Malayalam

സോൾ: ഉത്തരകൊറിയയിൽ വനിത സൈനികർ നേരിടുന്ന യാതനകൾ തുറന്നു പറഞ്ഞ് സൈന്യത്തിൽ നിന്ന് ഒളിച്ചോടിയ മുൻ സൈനിക. ലീസോ യുവാൻ എന്ന യുവതിയാണ് ഉത്തരകൊറിയയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തിലുള്ള സ്ത്രീകൾ ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. മണിക്കൂറുകളോളം മേൽ ഉദ്യോഗസ്ഥന്റെ പീഡനങ്ങൾക്ക് ഇരയാകാറുണ്ട്. കൂടാതെ മാസമുറ നിർബന്ധിച്ച് നിർത്തിക്കാറുമുണ്ട്.

ഉന്നിനു വീണ്ടും തിരിച്ചടി, സൈനികന് നേരെ വെടിയുതിർത്തത് ഉത്തരകൊറിയ തന്നെ, ദൃശ്യങ്ങളുമായി അമേരിക്ക

17ാം വയസിൽ രാജ്യസ്നേഹത്തെ തുടർന്നാണ് സൈന്യത്തിൽ ചേർന്നത്. 1990 കളിൽ സ്ത്രീകൾക്ക് ഭക്ഷണം മാത്രമായിരുന്നു ശമ്പളം . എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് സ്ത്രീകൾ സൈന്യത്തിലെത്തിയത്. ഇക്കാലത്ത് സ്ത്രീകൾ നേരിട്ട ദുരനുഭവമാണ് യുവാൻ വെളിപ്പെടുത്തുന്നത്. ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 17ാം വയസിൽ സൈന്യത്തിൽ ചേർന്നു

17ാം വയസിൽ സൈന്യത്തിൽ ചേർന്നു

സർവകലാശാല അധ്യാപകന്റെ മകളാണ് ലീസോ യുവാൻ. കടുത്ത രാജ്യസ്നേഹത്തെ തുടർന്നാണ് യുവാൻ സൈന്യത്തിലെത്തുന്നത്. എന്നാൽ താൻ പ്രതിക്ഷിച്ചിരുന്ന പോലെയല്ല അവിടെ ഉണ്ടായത്. സ്ത്രീകൾക്ക് ഭക്ഷണം മാത്രമായിരുന്നു ലഭിക്കുന്ന ശമ്പളം. എന്നിരുന്നാലും 100 ഓളം സ്ത്രീകളാണ് സൈന്യത്തിലേയ്ക്ക് കടന്നു വന്നത്.

ആർത്തവ പ്രശ്നങ്ങൾ

ആർത്തവ പ്രശ്നങ്ങൾ

സൈന്യത്തിൽ കടുത്ത ആയുധ പരിശീലനമാണ് ഉണ്ടായിരുന്നത്. എന്നാൽ പരിശീലനത്തിനു ശേഷം മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ല. പോഷകാഹാരകുറവും കഠിന്യമേറിയ സഹാചര്യങ്ങളും സത്രീകൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. മാസമുറകൾ പോലു കൃത്യമായി നടന്നിരുന്നില്ല. എന്നാൽ അത് ചിലസമയങ്ങളിൽ അനുഗ്രഹമായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ നാപ്കിങ് പോലും ലഭിച്ചിരുന്നില്ല. ഉപയോഗിച്ച പാഡുകൾ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.

സ്ത്രീകൾക്ക് നേരെ പീഡനം

സ്ത്രീകൾക്ക് നേരെ പീഡനം

വനിത സൈനികർക്ക് ക്യാമ്പിൽ ക്രൂര പീഡനമാണ് നേരിടേണ്ടി വന്നിരുന്നത്. മണിക്കൂറുകളോളം വനിത സൈനികർ പീഡനത്തിന് ഇരയാകാറുണ്ട്. ഇതു അവസാനമില്ലാതെ വീണ്ടും തുടരുമായിരുന്നു. തന്റെ സഹപാഠികളിലെരാളെ ഉന്നിന്റെ ലൈംഗികാടിമയാകുന്നതിനായി തന്റെ മുന്നിൽ നിന്ന് വലിച്ചു കൊണ്ടു പോയതും ഇവർ അഭിമുഖത്തിൽ പറഞ്ഞു.

സൈന്യത്തിൽ നിന്ന് ഒഴിച്ചോടി

സൈന്യത്തിൽ നിന്ന് ഒഴിച്ചോടി

പീഡനം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ 28ാം വയസിൽ ലീ സൈന്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിരുന്നു. എന്നാൽ ജയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും സൈന്യത്തിലേയ്ക്കു തിരിച്ചു പോകേണ്ട അവസ്ഥ വന്നിരുന്നു. എന്നാൽ അതിൽ നിന്ന് രക്ഷപ്പെട്ടു താൻ ദക്ഷിണ കൊറിയയിലെത്തിയെന്നും ലീ പറഞ്ഞു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A woman who served in the North Korean army has said that life was so tough for female soldiers they stopped menstruating and rape was common place. Lee So Yeon volunteered to serve when she was 17 in the army out of a sense of patriotism and to follow in the footsteps of family members.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്