കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തത്തില്‍ അസാധാരണ അവസ്ഥ... അമേരിക്കയില്‍ കൊടുംഭീതി! കൊവിഡിന്റെ ദുരൂഹഫലങ്ങള്‍...

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സാധാരണ ഒരു ജലദോഷപ്പനി പോലെ വന്നുപോകും എന്ന് കരുതിയിരുന്ന രോഗം ആയിരുന്നു കൊവിഡ്-19. പ്രായമേറിയവരിലും മറ്റ് രോഗാവസ്ഥിയില്‍ ഉള്ളവരിലും മാത്രമേ മരണകാരണമാകൂ എന്നും ആദ്യം കരുതിപ്പോന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി നോക്കൂ...26 ലക്ഷത്തോളം രോഗികള്‍, 1.84 ലക്ഷം മരണങ്ങളും.

കൊവിഡിനെ ആദ്യം പുച്ഛിച്ച് തള്ളിയ അമേരിക്കയാണ് ഇപ്പോള്‍ വലിയ ദുരന്തത്തില്‍ പെട്ടുകിടക്കുന്നത്. അവിടെ മരണം അരലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 8.48 ലക്ഷം കവിഞ്ഞു.

എന്നാല്‍ ഇതിനേക്കാള്‍ പേടിപ്പെടുത്തുന്ന മറ്റ് ചില കാര്യങ്ങളാണ് ഇപ്പോള്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വൈറസ്സും ഇതുവരെ ഉണ്ടാക്കാത്ത പ്രശ്‌നങ്ങള്‍ കൊറോണവൈറസ് രോഗികളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണത്രെ... മാരകമായ പ്രശ്‌നങ്ങള്‍...

രോഗികളുടെ രക്തത്തില്‍ സംഭവിക്കുന്നത്

രോഗികളുടെ രക്തത്തില്‍ സംഭവിക്കുന്നത്

ന്യൂയോര്‍ക്ക് നഗരത്തില്‍ മാര്‍ച്ച് മാസം മുതലേ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ഈ വേളയില്‍ തന്നെയാണ് മൗണ്ട് സിനായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കൊവിഡ് രോഗബാധിതരായ രോഗികളുടെ രക്തത്തില്‍ സംഭവിക്കുന്ന ദുരൂഹമായ മാറ്റങ്ങള്‍ ആയിരുന്നു അവ.

കട്ടിവയ്ക്കുന്നു, കട്ടപിടിക്കുന്നു

കട്ടിവയ്ക്കുന്നു, കട്ടപിടിക്കുന്നു

കൊറോണ വൈറസ് ബാധിച്ച രോഗികളുടെ രക്തം കട്ടിവയ്ക്കുന്നതായും കട്ടപിടിക്കുന്നതായും ആണ് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചത്. വ്യത്യസ്ത ആന്തരിക അവയവങ്ങളില്‍ ആണ് രക്തത്തില്‍ ഇത്തരം മാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇത് ഡോക്ടര്‍മാരെ ശരിക്കും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കത്തീറ്ററുകള്‍ അടയുന്നു, ശ്വാസകോശത്തില്‍ രക്തമില്ല

കത്തീറ്ററുകള്‍ അടയുന്നു, ശ്വാസകോശത്തില്‍ രക്തമില്ല

കൊവിഡ് രോഗികളില്‍ ഡയാലിസിസ് കത്തീറ്ററുകള്‍ രക്തം കട്ടപിടിച്ച് അടയുന്നതായി നെഫ്രോളജിസ്റ്റുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ രക്തമേ ഇല്ലാത്ത സ്ഥിതി പള്‍മനോളജിസ്റ്റുകള്‍ കണ്ടെത്തിയത്. മെക്കാനമിക്കല്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആണ് ശ്വാസകോശത്തിലെ പ്രശ്‌നം കണ്ടെത്തിയത്.

 പ്രായം കുറഞ്ഞവരില്‍ പക്ഷാഘാതം

പ്രായം കുറഞ്ഞവരില്‍ പക്ഷാഘാതം

മുമ്പൊക്കെ തലച്ചോറില്‍ രക്തം കട്ടപിടിച്ചുള്ള പക്ഷാഘാതം ഒരു പ്രായത്തിന് ശേഷം മാത്രമേ ഉണ്ടാകാറുള്ളു. എന്നാല്‍ കൊവിഡ് രോഗികളില്‍ ചെറിയ പ്രായത്തിലുള്ളവര്‍ക്ക് പോലും രക്തം കട്ടപിടിക്കുന്നതുമൂലമുള്ള പക്ഷാഘാതം കൂടുതലായി കണ്ടുവരുന്നു എന്നാണ് ന്യൂറോളജിസ്റ്റുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഫിലാഡല്‍ഫിയയിലും ഇത് തന്നെയാണ് സ്ഥിതി.

പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാരകം

പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാരകം

ശ്വാസകോശ പ്രശ്‌നങ്ങളാണ് കൊറോണവൈറസ് സൃഷ്ടിക്കുക എന്നതായിരുന്നു ഇത്രനാളും കരുതിയിരുന്നത്. ഇത് പോലും ഇപ്പോള്‍ സംശയിക്കപ്പെടുകയാണ്. പക്ഷാഘാതവും കൊവിഡ്-19 ന്റെ ലക്ഷണമായി കണക്കാക്കേണ്ടി വരും എന്നാണ് മൗണ്ട് സിനായിയിലെ ന്യൂറോ സര്‍ജന്‍ ആയ ഡോ ജെ മോക്കോ പറയുന്നത്.

പലയിടത്തും ഇതേ സ്ഥിതി

പലയിടത്തും ഇതേ സ്ഥിതി

മൗണ്ട് സിനായിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അവരുടെ നിരീക്ഷണങ്ങള്‍ പങ്കുവച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു നിഗമനത്തിലേക്ക് എത്തിയത്. തുടര്‍ന്ന് രോഗം പടര്‍ന്നുപിടിച്ച ഭാഗങ്ങളിലെ ഡോക്ടര്‍മാരുമായി ഇവര്‍ ആശയവിനിമയം നടത്തി. അവിടേയും രോഗികളില്‍ സമാനമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നതായി അറിഞ്ഞു.

പ്രത്യേക പ്രോട്ടോക്കോള്‍

പ്രത്യേക പ്രോട്ടോക്കോള്‍

ഇതേ തുടര്‍ന്ന് മൗണ്ട് സിനായിയിലെ കൊവിഡ്രോഗികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രോട്ടോക്കോളും കൊണ്ടുന്നു. രക്തം കട്ടപിടിയ്ക്കുന്നത് തടയുന്ന ഹെപ്പാരിന്‍ മരുന്ന് ചെറിയ തോതില്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തം കട്ടപിടിക്കുന്നതിന് മുമ്പ് തന്നെ ഈ ചികിത്സ ആരംഭിക്കുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്കിലെ ഭീകരാവസ്ഥ

ന്യൂയോര്‍ക്കിലെ ഭീകരാവസ്ഥ

അമേരിക്കയിലെ പ്രധാന സ്റ്റേറ്റുകളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. ഇവിടെ മാത്രം രണ്ടര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ മരണം ഇരുപതിനായിരം കവിഞ്ഞിരിക്കുന്നു. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം കേസുകള്‍ ഉള്ളത് ന്യൂ ജേഴ്‌സിയില്‍ ആണ്. ഇവിടെ മരണം അയ്യായിരം കവിഞ്ഞു.

English summary
Coronavirus patients facing thick blood blot in Kidneys, Lungs and Brain - Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X