• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍

ദോഹ: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ 100 രാജ്യങ്ങളില്‍ സ്ഥരീകരിച്ചു. അര്‍ജന്‍റീന, മാല്‍ഡോവ, മാലീദ്വീപ് എന്നിവയാണ് ഏറ്റവും അവസാനമായി രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍. ഇറ്റലിയിലാണ് രോഗം ഇപ്പോള്‍ ഏറ്റവും ഭീതിതമായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 133 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ കൊറോണ മൂലമുള്ള മരണം 366 ആയി. പുതുതായി 1247 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് നിയന്ത്രണാധീതമായി പടര്‍ന്നു പിടിക്കുന്നതിനാല്‍ കനത്ത ജാഗ്രതാ നടപടികളാണ് എല്ലാ ലോകരാജ്യങ്ങളും സ്വീകരിച്ചു വരുന്നത്. കുവൈത്തിന് പിന്നാലെ ഖത്തറും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യ ഉള്‍പ്പടെ

ഇന്ത്യ ഉള്‍പ്പടെ

ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍വര്‍ക്കാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവേശിക്കാന്‍ സാധിക്കില്ല

പ്രവേശിക്കാന്‍ സാധിക്കില്ല

നിയന്ത്രണം വന്നതോടെ ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റിങ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ ഖത്തറില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്ര ചെയ്തവരില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സുരക്ഷ ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തി വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

കുവൈത്തും

കുവൈത്തും

ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈത്തും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിസ കാലാവധി തീരാറായവരും ജോലിക്ക് തിരികെ കയറേണ്ടവരുമായ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പേരാണ് പ്രതിസന്ധിയിലായത്. മാർച്ച് എട്ടിനു ശേഷമുള്ള യാത്രക്ക് പിസി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ വലിയ തുകക്ക് ടിക്കറ്റ് മാറ്റിയെടുത്ത് യാത്ര നേരത്തെയാക്കിയവരാണ് അപ്രതീക്ഷിത പ്രഖ്യാപനം മൂലം വെട്ടിലായത്

വെള്ളിയാഴ്ച്ച രാത്രിയോടെ

വെള്ളിയാഴ്ച്ച രാത്രിയോടെ

പിസിആര്‍ ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് സര്‍ക്കാര്‍ മരവിപ്പിച്ചതോടെ പ്രവാസികള്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വെച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വെള്ളിയാഴ്ച്ച രാത്രിയോടെ പുറത്തുവരുന്നത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി.

കണക്ഷൻ ഫ്ലൈറ്റുകളിൽ

കണക്ഷൻ ഫ്ലൈറ്റുകളിൽ

കണക്ഷൻ ഫ്ലൈറ്റുകളിൽ കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയവരും ബുദ്ധിമുട്ടിലായി. ശനിയാഴ്ച രാത്രിയുള്ള വിമാനത്തിലാണ് ഇവരിൽ പലർക്കും തിരിച്ച് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കിയത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക,ബംഗ്ലാദേശ് ഫിലിപ്പൈൻസ്, ലെബനൻ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് കുവൈത്ത് ഒരാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

cmsvideo
  Corona Virus In Kerala : Patient's Travelling Route Has Been Traced | Oneindia Malayalam
  സൗദിയില്‍

  സൗദിയില്‍

  വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. കോവിഡ്​ 19 വൈറസി​​​െൻറ വ്യാപനം തടയാൻ മുൻകരുതലെന്നോണമാണ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധി നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.

  കൊറോണ വൈറസ്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

  ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത, നിരീക്ഷണം ശക്തമാക്കി

  English summary
  Coronavirus; Qatar restricts passengers from 14 countries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X