കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവായുധമായി കൊറോണയെ സൃഷ്ടിച്ചത് ചൈന, ഹൃദയശൂന്യര്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ ബാധയില്‍ ലോകത്ത് മരണം പത്തൊമ്പതിനായിരത്തോട് അടുക്കുന്നു. 18906 ആളുകളാണ് വൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത്. നിലവില്‍ ഇറ്റലിയിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം മരിച്ചത് 743 പേര്‍ ആണ്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 6820 ആയി. 69176 പേര്‍ക്കാണ് ഇറ്റലിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയിലും കൊറോണ മരണ നിരക്ക് ഉയരുകയാണ്. 782 പേര്‍ ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇതിനിടയിലാണ് ചൈനക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ചില അമേരിക്കന്‍ സംഘടനകള്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടും പുറത്തു വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

 20 ട്രില്യന്‍

20 ട്രില്യന്‍

വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നീ സംഘടനകളാണ് ചൈനക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈന 20 ട്രില്യന്‍ ഡോളര്‍ (20 ലക്ഷം കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംഘടനകള്‍ ടെക്സാസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മഹാമാരിയായി

മഹാമാരിയായി

അനധികൃത ജൈവായുധമായി ചൈനീസ് സര്‍ക്കാര്‍ സൃഷ്ടിച്ച കൊറോണ വൈറസ് ആണ് ലോകത്ത് ഒരു മഹാമാരിയായി പടര്‍ന്ന് പിടിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ജൈവായുധ പരീക്ഷണങ്ങള്‍ നടന്ന വുഹാനിലെ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് വൈറോജയാണ് വൈറസിനെ പുറത്തുവിട്ടത്.

ശത്രുക്കള്‍ക്കെതിരെ

ശത്രുക്കള്‍ക്കെതിരെ

ശത്രുക്കള്‍ക്കെതിരെ അവര്‍തയ്യാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ അപ്രതീക്ഷിത സമയത്ത് പുറത്തു വിടുകയായിരുന്നു. അമേരിക്കന്‍ ജനതയെ ആയിരുന്നു ചൈന പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിലും അതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വൈറസിന്‍റെ ആക്രമണമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

ഹൃദയശൂന്യം

ഹൃദയശൂന്യം

ഒരിക്കലും അംഗീകരിക്കാനാവാത്ത, ഹൃദയശൂന്യമായ നടപടിയാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചൈനയിലെ ജനങ്ങള്‍ നല്ലവരാണെങ്കിലും അവിടുത്തെ സര്‍ക്കാര്‍ അങ്ങനെയല്ല. ലോകത്തെ ഇത്തരമൊരു സാഹചര്യത്തിലേക്ക് കടത്തിവിട്ട ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കാണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam
50,000 ഡോളർ നഷ്ടം

50,000 ഡോളർ നഷ്ടം

കോറോണ വൈറസ് അമേരിക്കയില്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും കായിക പരിപാടികള്‍ റദ്ദാക്കിയതും മൂലം കഴിഞ്ഞയാഴ്ച 50,000 ഡോളർ നഷ്ടമുണ്ടായതായി ബസ് ഫോട്ടോസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു ബസ് ഫോട്ടാസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

എല്ലാവര്‍ക്കും സൗജന്യം റേഷന്‍; ബിപിഎല്ലുകാര്‍ക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകള്‍ വീടുകളില്‍എല്ലാവര്‍ക്കും സൗജന്യം റേഷന്‍; ബിപിഎല്ലുകാര്‍ക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകള്‍ വീടുകളില്‍

 1 ദിര്‍ഹത്തിന് 20 രൂപ 89 പൈസ വരെ മൂല്യം: എന്നിട്ടും ആശ്വസിക്കാന്‍ വകയില്ലാതെ പ്രവാസികള്‍ 1 ദിര്‍ഹത്തിന് 20 രൂപ 89 പൈസ വരെ മൂല്യം: എന്നിട്ടും ആശ്വസിക്കാന്‍ വകയില്ലാതെ പ്രവാസികള്‍

English summary
coronavirus: us group files 20 trillion lawsuit against china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X