അഴുക്ക് ചാലില്‍ വീട്; ടിവിയും കറണ്ടുമുണ്ട്, കൂട്ടിനൊരു നായും; 22 വര്‍ഷം പിന്നിടുന്ന ജീവിതം
22 വര്‍ഷമായി അഴുക്ക് ചാലിലാണ് മരിയ ഗാര്‍സ്യയും മിഗ്വേല്‍ റെസ്‌ട്രേപ്പോയും താമസിക്കുന്നത്. മയക്ക് മരുന്ന് കടത്തിനും അക്രമത്തിനും പേരുകേട്ട മെഡലിന്‍ നഗരത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ബഗോട്ട: എത്ര കിട്ടിയാലും മതി വരാത്തവരും ഉള്ളത് കൊണ്ട് സന്തോമായി ജീവിക്കുന്നവരും, അങ്ങനെ രണ്ട് കൂട്ടരാണ് ഭൂമിയിലുള്ളത്. ഇവരില്‍ ഒന്നാം ഗണത്തിലുള്ളവരാണ് ഈ വൃദ്ധ ദമ്പതികള്‍. 22 രണ്ട് വര്‍ഷമായി ഇരുവരും ഈ മാന്‍ഹോളിനകത്താണ് ജിവിക്കുന്നത്. വീട്ടിലെ ഒരു മുറിക്ക് സമാനമായ സാഹചര്യത്തിലേക്ക് അവര്‍ ആ മാന്‍ ഹോളിനെ ഒരുക്കിയെടുത്തു.

കൊളംബിയയിലെ മെഡലിന്‍ അക്രമത്തിനും മയക്ക് മരുന്ന് കടത്തിനും കുപ്രിസിദ്ധി നേടിയ സ്ഥലം. ഇവിടെവച്ചാണ് മരിയ ഗാര്‍സ്യയും മിഗ്വേല്‍ റെസ്‌ട്രേപ്പോയും തമ്മില്‍ കണ്ട് മുട്ടുന്നത്. മയക്ക് മരുന്നിന്റെ ഭ്രമത്തില്‍ അലഞ്ഞ് നടന്ന രണ്ട് ജീവിതങ്ങള്‍. പിന്നീടവര്‍ ഒന്നിച്ചായി.
ഇരുവരും ഒന്നിച്ച് തെരുവോരങ്ങളില്‍ താമസിക്കും. മയക്ക് മരുന്നിന്റെ ഉപയോഗം ഇരുവരുടേയും ജീവിതം നശിപ്പിച്ചു. പിന്നീട് ലഹരിയില്‍ നിന്ന് തിരിച്ച് കയറാന്‍ ഇരുവരും തീരുമാനിച്ചു. പക്ഷെ അവര്‍ക്ക് താമസിക്കാന്‍ വീടുണ്ടായിരുന്നില്ല. സാമ്പത്തികമായി അവരെ സഹാക്കാന്‍ ബന്ധുക്കളും ഉണ്ടായിരുന്നില്ല.
താമസത്തിനായി ഇവര്‍ അഴുക്ക് ചാല്‍ തിരഞ്ഞെടുക്കുകയായിരുന്നു. അഴുക്ക് ചാല്‍ വൃത്തിയാക്കി താമസത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റിയെടുത്തു. ഇപ്പോള്‍ ഒരു വീടിന് സമനമായ രീതിലാണ് അവരുടെ മുറി. അവിടെ കട്ടിലുണ്ട് കിടക്കാന്‍. കറണ്ടുണ്ട്, നേരമ്പോക്കിന് ടിവിയും ഉണ്ട്. 22 വര്‍ഷമായി അതിനുള്ളില്‍ സന്തോഷത്തോടെ ജീവിക്കുകയാണവര്‍.
മക്കളില്ലാത്ത അവര്‍ക്ക് കൂട്ടായി ബ്ലാക്കി എന്ന നായയുണ്ട്. ഇരുവരും വീട്ടിലില്ലാത്തപ്പോള്‍ വീട് കാവലും ബ്ലാക്കിയുടെ ദൗത്യമാണ്.












Click it and Unblock the Notifications