വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു
അങ്കാറ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ തുര്‍ക്കി കോടതി വെറുതെ വിട്ടു. 15 വര്‍ഷം തടവിന് വിധിച്ച യുവതിയെയാണ് കേസ് പുനപരിശോധിച്ച് കോടതി വെറുതെ വിട്ടത്. വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തിയത്.
2015 ലാണ് കൊലപാതകം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെച്ചാണ് കൊന്നത്. സ്ത്രീ സുരക്ഷാ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി കേസ് പുനപരിശോധിച്ചത്. നിരന്തമായി യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പറയുന്നു.

17,250 ഡോളറിന്റെ ജാമ്യത്തിനാണ് യുവതിയെ വിട്ടയിച്ചിട്ടുള്ളത്. പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കു വേണ്ടി പോരാടുന്ന സംഘടനയാണ് യുവതിയെ രക്ഷിച്ചത്. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് യുവതി. കൊലപാതകത്തിന് ശേഷം ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞു.












Click it and Unblock the Notifications