Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ആഗോള വെല്ലുവിളിയെ ഒന്നിച്ച് നേരിടണം; ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് ഇമ്രാൻ ഖാൻ

അയൽരാജ്യത്തും ലോകമെമ്പാടും കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുന്ന എല്ലാവരും വേഗം തന്നെ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഞങ്ങൾ പ്രാർഥിക്കുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മനുഷ്യരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും കോവിഡ് ബാധിച്ച ഇന്ത്യൻ കുടുംബങ്ങളോട് അനുഭാവം അറിയിച്ചു.

"കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയൽരാജ്യത്തും ലോകമെമ്പാടും കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുന്ന എല്ലാവരും വേഗം തന്നെ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഞങ്ങൾ പ്രാർഥിക്കുന്നു. മനുഷ്യരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിയോട് ഒന്നിച്ച് പോരാടാം," ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

Imran Khan

അതേസമയം കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗം പിടിച്ചുനിർത്താനാകാതെ ഇന്ത്യ. തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും 25 ലക്ഷത്തിന് മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,46,786 പേർക്കാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.

കോവിഡ് വ്യാപനത്തിനൊപ്പം തന്നെ മരണം നിരക്കും വർധിക്കുകയാണ്. 2624 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 1,66,10,481 പേർക്ക് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1,38,67,997 പേർ രോഗമുക്തി നേടിയപ്പോൾ 1,89,554 പേർ മരണപ്പെട്ടു.

Recommended Video

cmsvideo
    Keralites donating huge amount to CMDRF for vaccine

    കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് മരണനിരക്കിലും പ്രതിഫലിച്ച് തുടങ്ങിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തിലധികം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പഠനം പറയുന്നത്. 'കോവിഡ്​ 19 പ്രൊജക്ഷൻസ്​' എന്ന പേരിൽ വാഷിങ്​ടൺ യൂനിവേഴ്​സിറ്റിയിലെ ഹെൽത്ത്​ മെട്രിക്​സ്​ ആൻഡ്​ ഇവാലുവേഷനാണ്​ പഠനം നടത്തിയത്​.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+