• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൾഫ് വീണ്ടും കടുപ്പിക്കുന്നു; വാക്സീൻ നിർബന്ധമാക്കി ഒമാൻ; കുവൈത്തിൽ ക്വാറന്റീൻ; നിർദ്ദേശങ്ങൾ ഇവ

Google Oneindia Malayalam News

അബുദാബി: കോവിഡ്, ഒമൈക്രോൺ വകഭേദം എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി ഗൾഫ് രാജ്യങ്ങൾ. ഒമാനിൽ 18 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് രാജ്യത്ത് എത്താനും പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും മറ്റും പ്രവേശിക്കുവാൻ 2 ഡോസ് വാക്സീൻ എടുത്തിരിക്കണം.

ആ നിർദ്ദേശം രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിൻ എടുക്കാൻ ആരോഗ്യ പ്രശ്‌നം നേരിടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

72 മണിക്കൂറിനകമുള്ള ആർ ടി പി സി ആർ നെഗറ്റീവ് റിപ്പോർട്ട് കരുതിയിരിക്കണം. അതേസമയം, അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക് -വി , സിനോവാക്, സിനോഫാം എന്നിവയാണ് ഒമാൻ അംഗീകരിച്ച വാക്സീനുകൾ.

1

എന്നാൽ, അബുദാബിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെയാണ്, ഇവിടെ പൊതു പരിപാടികളിൽ പങ്കെടുക്കാൻ ഗ്രീൻപാസും 48 മണിക്കൂറിനകം ഉളള പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. മറ്റു എമിറേറ്റിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധവും കർശനവും ആക്കിയിട്ടുണ്ട്. എന്നാൽ, കോവിഡ് വാക്സിനേഷന്റെയും പി സി ആർ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് ഗ്രീൻപാസ് ലഭിക്കുക.

മൂന്നാം ഡോസ് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം, നിബന്ധനങ്ങള്‍ ഇങ്ങനെ, കുട്ടികള്‍ക്ക് കൊവാക്‌സിന്‍മൂന്നാം ഡോസ് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം, നിബന്ധനങ്ങള്‍ ഇങ്ങനെ, കുട്ടികള്‍ക്ക് കൊവാക്‌സിന്‍

2

അതേസമയം, കുവൈറ്റിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ, കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസം നിർബന്ധിത ക്വാറന്റീൻ ‌നിലവിൽ ‌വന്നിട്ടുണ്ട്. 72 മണിക്കൂറിന് ശേഷം ‌പി സി ആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കും. എന്നാൽ, കോവിഡ് പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണം എന്ന കടുത്ത നിർദ്ദേശം ഉണ്ട്.

2

എന്നാൽ, സൗദിയിൽ ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിൽ. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം രോഗ വ്യാപത്തെ തുടർന്ന് എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

വർഗീയതയെ എതിർക്കാൻ മുസ്ലിം ലീഗിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിവർഗീയതയെ എതിർക്കാൻ മുസ്ലിം ലീഗിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

2

എന്നാൽ, ഖത്തറില്‍ ഇന്നലെ 343 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൊതു ജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലായിരുന്ന 148 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,44,896 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 108 പേര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരാണ്. കോവിഡ് ബാധിച്ച് ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 616 പേരാണ് ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,48,435 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

2

നിലവില്‍ ഖത്തറിൽ 2,923 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,583 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,149,376 കോവിഡ് പരിശോധനകൾ ആണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരാളെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 18 പേരാണ് തീവ്ര പരിചരണ വിഭാഗങ്ങളില്‍ നിലവിൽ കഴിയുന്നത് എന്നാണ് വിവരം.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  2

  എന്നാൽ, ഒമാനില്‍ കഴിഞ്ഞ ദിലസം 24 മണിക്കൂറിനിടെ 69 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ കൂടി രോഗമുക്തരായി. പുതിയതായി മരണങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.

  English summary
  covid,Omicron variant: Gulf countries restricted again; The new instructions are as here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion