കൊവിഡ് വാക്സിസിൻ; അമേരിക്കക്കാർക്ക് ആദ്യം നൽകണം.. ഉത്തരവ് ഇറക്കി ട്രംപ്
വാഷിങ്ടൺ; കൊവിഡ് വാക്സിൻ അമേരിക്കൻ പൗരൻമാർക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.എന്നാൽ അമേരിക്കയൽ വാക്സിൻ നിർമ്മാതാക്കളായ കമ്പനികൾ മറ്റ് രാജ്യങ്ങളുമായ കരാറിൽ എത്തിയതിനാൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. അതുകൊണ്ട് തന്നെ ഉത്തരവിനെതിരെ നിയമ നടപടികൾക്ക് സാധ്യത ഉണ്ടെന്ന നിരീക്ഷണവും ഉയരുന്നുണഅട്.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും രോഗപ്രതിരോധം കൈവരിക്കുന്നതിന് ആവശ്യമായ വാക്സിൻ ഡോസുകൾ ഉണ്ടോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസിന് ആശങ്കയുണ്ട്. ഫെബ്രുവരി അവസാനത്തോടെ 100 മില്യൻ ജനങ്ങൾക്കും ജൂൺ അവസാനത്തോടെ രാജ്യമെമ്പാടുമുള്ള ജനങ്ങൾക്കും വാക്സിൻ വിതരണം ചെയ്യാനായിരുന്നു വൈറ്റ് ഹൗസ് പദ്ധതി.

അതേസമയം ഇപ്പോൾ നടക്കുന്ന ഉഭയകക്ഷി ജോലികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നും അല്ലെങ്കിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് വാക്സിൻ ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള തന്റെ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.ഭരണത്തിന്റെ ആദ്യ 100 ദിവസങ്ങളിൽ കുറഞ്ഞത് 100 ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുമെന്നും ബൈഡൻ പ്രതിജ്ഞയെടുത്തു.വാക്സിൻ എത്തിക്കുന്നതിന് ആവശ്യമായ ധനസഹായം കണ്ടെത്താൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ വാക്സിൻ വിതരണം അവതാളത്തിലാകുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി.
പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതിന് പിന്നാലെ തന്നെ രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു.യുഎസ് നാഷണൽ ഇൻസ്ററിറ്റിയൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറായ ആന്റണി ഫൗസി ടീമിലെ അംഗമാകുമെന്ന് ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. താൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രം തന്നോട് നിർദ്ദേശിച്ചാൽ മതിയെന്നും അല്ലാതെ അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളെ കുറിച്ച് പറയേണ്ടതില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications