
സൗദിയില്‍ കൂറ്റന്‍ വിമാനത്താവളം വരുന്നു; ഒരു ലക്ഷം പേര്‍ക്ക് ജോലി... പ്രഖ്യാപിച്ച് ബിന്‍ സല്‍മാന്‍
റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളുടെ പോറ്റമ്മയാണ് എന്ന് പറയാറുണ്ട്. ഇത്രയധികം മലയാളികള്‍ക്ക് ജോലി നല്‍കുന്ന മേഖല ലോകത്ത് മറ്റൊന്നില്ല. ഇതില്‍ പ്രധാന രാജ്യമാണ് സൗദി അറേബ്യ. ഇവിടെയുള്ള ഏതൊരു മാറ്റവും മലയാളികള്‍ സ്വന്തം നാട്ടിലേത് പോലെ അറിയാന്‍ താല്‍പ്പര്യപ്പെടാറുണ്ട്. പുതിയ ജോലി അവസരങ്ങള്‍ ഗള്‍ഫില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഏത് പ്രവാസിക്കും താല്‍പ്പര്യമാണ്.
ഈ വേളയിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ കൂറ്റന്‍ വിമാനത്താവളം വരികയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിച്ച ഈ വിമാനത്താവളം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ വിമാനത്താവളമായ കിങ് സല്‍മാന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കുമിത് എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിമാനത്താവളമായിരിക്കുമിത് എന്നും അവര്‍ അറിയിച്ചു.

പ്രതിവര്‍ഷം 2700 കോടി റിയാല്‍ സൗദി അറേബ്യയ്ക്ക് വരുമാനമായി ലഭിക്കാന്‍ പര്യാപ്തമായ വിമാനത്താവളമാണ് വരുന്നത്. എണ്ണ ഇതര വരുമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി അറേബ്യ, പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് പിന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. 103000 പേര്‍ക്ക് ജോലി അവസരം ഒരുക്കുന്നത് കൂടിയാകും പുതിയ വിമാനത്താവളം.

2030 ആകുമ്പോഴേക്കും ഓരോ വര്‍ഷവും 12 കോടി യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമായി കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ മാറ്റും. 2050 ആകുമ്പോഴേക്കും 18.5 കോടി ജനങ്ങള്‍ വന്നു പോകുന്നതാക്കി ഉയര്‍ത്തും. വലിയ ലക്ഷ്യത്തോടെയാണ് വിമാനത്താവളം റിയാദില്‍ വരുന്നത്. റിയാദിനെ ലോകത്തെ പ്രധാന നഗരമാക്കി മാറ്റുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ലോകത്തെ പ്രധാന സാമ്പത്തിക നഗരമായ ദുബായ് പോലെ റിയാദിനെയും മാറ്റുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. ലോകത്തെ പ്രധാന പത്ത് നഗരങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒന്ന് റിയാദായിരിക്കണം എന്നാണ് അധികൃതരുടെ ആഗ്രഹം. ഈ തലത്തിലേക്ക് മാറണമെങ്കില്‍ ലോകത്തെ ഏത് ഭാഗത്ത് നിന്നും യാത്രാ സൗകര്യം നഗരത്തിലേക്ക് ഉണ്ടായിരിക്കണം. അതായിരിക്കും പുതിയ വിമാനത്താവളം.

റിയാദിലെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സൗദി ആലോചിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും 20 ദശലക്ഷം പേര്‍ താമസിക്കുന്ന സ്ഥലമാക്കി മാറ്റുകയാണ് ലക്ഷ്യം. വലിയ വിസ്തൃതിയിലാണ് വിമാനത്താവളം വരുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാകും വിമാനത്താവളം. ആറ് റണ്‍വേകളുണ്ടാകും. ലോകത്തെ പ്രധാന വ്യാപാര, വിനോദ സഞ്ചാര ഹബ്ബായി റിയാദ് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

12 ചതുരശ്ര കിലോമീറ്ററിലാകും വിമാനത്താവളത്തിന് പുറത്തുള്ള പശ്ചാത്തല സൗകര്യങ്ങള്‍. താമസ കേന്ദ്രങ്ങളും ഷോപ്പിങ് കോപ്ലക്‌സുകളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വിമാനത്താവളത്തിനോട് ചേര്‍ന്ന് വരും. വിമാനത്താവളത്തിനോട് ചേര്‍ന്ന് എല്ലാ സൗകര്യങ്ങളും ലഭിക്കുമ്പോള്‍ മേഖലയിലേക്ക് കൂടുതല്‍ ജനങ്ങള്‍ ആകര്‍ഷിക്കുമെന്ന് സൗദി ഭരണകൂടം കരുതുന്നു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പണം അയക്കുന്നോ? പരിധി വിട്ട് കളി വേണ്ട... പിടിവീഴും

പുനരുപയോഗ ഊര്‍ജമായിക്കും വിമാനത്താവളത്തില്‍ ഉപയോഗിക്കുക. ഹരിതാഭം നിറയ്ക്കുന്നതാകും നിര്‍മിതി. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കും. സൗദിയുടെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നതാകും രൂപ ഭംഗി. യാത്രക്കാര്‍ക്ക് അതുല്യമായ അനുഭവം നല്‍കുന്നതാകും വിമാനത്താവളം എന്ന് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇ ഗോള്‍ഡന്‍ വിസ ഇനി സുലഭം, ശമ്പള പരിധി കുറച്ചു