Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിങ്കടലില്‍ റഷ്യന്‍ എണ്ണ കയറ്റി വന്ന തുര്‍ക്കി ടാങ്കര്‍ കപ്പലിന് നേരെ ആക്രമണം

റഷ്യന്‍ എണ്ണ കയറ്റി വന്ന തുര്‍ക്കി ഓയല്‍ ടാങ്കര്‍ കപ്പലിന് നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം എന്ന് തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുള്‍കാദിര്‍ ഉറലോഗ്ലു പറഞ്ഞു. ആളില്ലാ ഉപരിതല കപ്പലാണ് ആക്രമണത്തിനിരയായത്. 'റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ കയറ്റിയ ഒരു തുര്‍ക്കി കമ്പനി നടത്തുന്ന വിദേശ പതാകയുള്ള കപ്പലിലെ എഞ്ചിന്‍ റൂമില്‍ ഒരു സ്‌ഫോടനം ഉണ്ടായതായി ഞങ്ങളുടെ അടിയന്തര കോള്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്തു,' മന്ത്രി പറഞ്ഞു.

എഞ്ചിന്‍ റൂം പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിത് എന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും ഡ്രോണ്‍ ഉപയോഗിച്ചല്ല, മറിച്ച് ജലനിരപ്പില്‍ ആളില്ലാ ഉപരിതല വാഹനമാണ് ആക്രമണം നടത്തിയതെന്ന് തങ്ങള്‍ കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിയറ ലിയോണ്‍ ഫ്‌ലാഗ് ചെയ്ത ടാങ്കറിന് നേരെയുള്ള ആക്രമണം തുര്‍ക്കി ജലാശയത്തിലാണോ നടന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

Crude Oil Crisis

പക്ഷേ ബോസ്ഫറസ് കടലിടുക്കില്‍ നിന്ന് 30 കിലോമീറ്ററില്‍ താഴെ അകലെയാണ് അത് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരിങ്കടലിനെ മര്‍മര കടലുമായും മെഡിറ്ററേനിയനുമായും ബന്ധിപ്പിക്കുന്ന പ്രധാന ഷിപ്പിംഗ് റൂട്ടാണ് ബോസ്ഫറസ്. ഏകദേശം ഒരു ദശലക്ഷം ബാരലുകള്‍ ഉള്ള എണ്ണ ടാങ്കര്‍ നോവോറോസിസ്‌കില്‍ നിന്ന് പുറപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്.

'കപ്പല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേകിച്ച് എഞ്ചിന്‍ റൂമിലേക്ക് ലക്ഷ്യമിട്ട്, ബാഹ്യമായി ഉണ്ടായ സ്‌ഫോടനമാണിതെന്ന് തോന്നുന്നു,' ഉറലോഗ്ലു പറഞ്ഞു. ആവശ്യമായ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസമയത്ത് 27 തുര്‍ക്കി ക്രൂ അംഗങ്ങള്‍ കപ്പലിലുണ്ടായിരുന്നുവെന്ന് മന്ത്രി സ്ഥിരീകരിച്ചു.

എല്ലാവരും സുരക്ഷിതരാണെന്നും ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, എണ്ണ ടാങ്കറിനെ സഹായിക്കാന്‍ ഒരു തുര്‍ക്കി തീരസംരക്ഷണ കപ്പലും ഒരു അടിയന്തര പ്രതികരണ കപ്പലും അയച്ചിരുന്നു. ഈ വര്‍ഷം കരിങ്കടലില്‍ ഒരു എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായ രണ്ടാമത്തെ സംഭവമാണിത്. 2026 ജനുവരിയില്‍, റഷ്യയിലേക്ക് പോകുന്ന ഒരു എണ്ണ ടാങ്കറിന് ഡ്രോണ്‍ ആക്രമണം നേരിട്ടിരുന്നു.

ഡിസംബറില്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സംഭവങ്ങള്‍ക്ക് തുര്‍ക്കി സാക്ഷ്യം വഹിച്ചിരുന്നു. യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്കിടയില്‍ കരിങ്കടല്‍ ഒരു ഏറ്റുമുട്ടലിന്റെ മേഖല ആയി മാറുന്നതിനെതിരെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വടക്കന്‍ തീരത്ത് ഉക്രെയ്നിനെ അഭിമുഖീകരിക്കുകയും ക്രിമിയ പിടിച്ചടക്കുകയും ചെയ്ത തുര്‍ക്കി 2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്ന്‍ അധിനിവേശം നടത്തിയതിനുശേഷം കൈവുമായും മോസ്‌കോയുമായും അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+