കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോളയില്‍ ക്യൂബയെ കണ്ട് പഠിക്കണം

  • By Soorya Chandran
Google Oneindia Malayalam News

ഹവാന: ലോകം മുഴുവന്‍ ഇപ്പോള്‍ എബോള പേടിയിലാണ്. ആഫ്രിക്കയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ആ മഹാരോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചേക്കാം. എബോളയെ നേരിടാന്‍ പശ്ചിമാഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് ലോക രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപയുടെ സഹായവാഗദാനങ്ങള്‍ നല്‍കി കഴിഞ്ഞു.

എന്നാല്‍ എബോള പടരുന്ന ഇടങ്ങളില്‍ പണമാണോ ആവശ്യം. മരിച്ചവരെ ഒരു ഉപചാരവും ഇല്ലാതെ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കത്തിച്ചു കളയാന്‍ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ അറിയുന്നത്.

കമ്യൂണിസ്റ്റ് ക്യൂബയെ എന്നും സംശയത്തോടെയാണ് ലോക രാഷ്ട്രങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്യൂബയാണ് പശ്ചിമാഫ്രിക്കയിലെ എബോളയെ നേരിടാന്‍ യഥാര്‍ത്ഥ സഹായം നല്‍കുന്നത്. അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും ഇക്കാര്യത്തില്‍ ക്യൂബയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ക്യൂബ പണമല്ല ആഫ്രിക്കയിലേക്കയച്ചത്. ആരോഗ്യ പ്രവര്‍ത്തകരെയാണ്. വെറും ആരോഗ്യ പ്രവര്‍ത്തകരല്ല, മികച്ച ഡോക്ടര്‍മാരെ. ആരോഗ്യ മേഖലയില്‍ ക്യൂബയിലെ ഡോക്ടര്‍മാരുടെ സേവനത്തെ വെല്ലാന്‍ ഇപ്പോള്‍ വേറെ ആരുമില്ലെന്ന് തന്നെ പറയേണ്ടി വരും.

ധീരരായ ക്യൂബ എന്നാണ് ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പണം മാത്രം നല്‍കി സഹായിക്കുന്ന അമേരിക്ക അപമാനമാണെന്നും പത്രം വിശേഷിപ്പിക്കുന്നു.

Ebola 3

ലോകം ദുരന്തങ്ങളില്‍ പകച്ച നിന്നപ്പോഴെല്ലാം ക്യൂബയിലെ ഡോക്ടര്‍മാരുടെ സേവനം അവിടെയല്ലാം എത്തിയിട്ടുണ്ട്. ചിര വൈരികളായ അമേരിക്കയെ കത്രീന ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞപ്പോഴും ക്യൂബയിലെ ഡോക്ടര്‍മാര്‍ സഹായവുമായി എത്തിയിരുന്നു. ഹെയ്ത്തി ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കോളറ തടഞ്ഞ് നിര്‍ത്താനും ക്യൂബയിലെ ഡോക്ടര്‍മാര്‍ ഓടിയെത്തിയിരുന്നു.

English summary
Cuba sent medical professionals to West Africa to help them defending Ebola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X