വിദ്യാഭ്യാസമുള്ള സ്ത്രീകളെ ഐസിസ് കല്ലെറിഞ്ഞു തലയറുത്തും കൊല്ലുന്നു
ജനീവ: മുസ്ലീം തീവ്രവാദികള്‍ വിദ്യാഭ്യാസ വിരോധികളാണോ. മുന്‍പ് പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരാണ് തങ്ങളെന്നാണ് താലിബാന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. മലാലയ്ക്ക് വെടിയേറ്റതും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനായിരുന്നു. എന്നാല്‍ തീവ്രവാദികളുടെ വിദ്യാഭ്യാസ വിരോധം വല്ലാതെ കൂടുക്കഴിഞ്ഞു. ലോകത്തിന് തന്നെ ഭീഷണിയായി മാറിയ സുന്നി തീവ്രവാദ സംഘടന ഐസിസ് വിദ്യാസമ്പന്നരായി സ്ത്രീകളെ കൊന്നൊടുക്കുന്നതായ ഐക്യരാഷ്ട്ര സഭ പറയുന്നു.
ഐസിസിന് വേരോട്ടമുള്ള ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണ് വിദ്യാസമ്പന്നരും ഉദ്യോഗസ്ഥകളുമായ സ്ത്രീകളെ ഐസിസുകാര്‍ കൊന്നൊടുക്കുന്നതായി ഐക്യരാഷ്ട്ര സഭ പറയുന്നത്.

കഴിഞ്ഞയാഴ്ചയും പരപുരുഷ ബന്ധം ആരോപിച്ച് ഐസിസ് ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരില്‍ അധികം സ്ത്രീകളും നിരപരാധികളും ഐസിസ് വിരോധികളുമാണെന്നാണ് പറയുന്നത്.

മൊസൂള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വിദ്യാസമ്പന്നരായ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റാവിന ഷംദാസാനി എന്ന പ്രവര്‍ത്തക പറയുന്നു. പൊതുസ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പിന് മത്സരിയ്ക്കുന്ന സ്ത്രഈകളേയും തീവ്രവാദികള്‍ കൊന്നൊടുക്കുന്നുണ്ട്.

ജനവരി ആദ്യ വാരത്തില്‍ അഭിഭാഷകമാരായ മൂന്ന് സ്ത്രീകളെ ഐസിസ് പരസ്യ വിചാരണയ്ക്ക് വിധേയരാക്കിയതായി റാവിന പറയുന്നു.

ഐസിസ് ഇറാഖിലും സിറിയയിലും ഭരണം പൂര്‍ണമായും നേടിക്കഴിഞ്ഞാല്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ കൂട്ടക്കൊലചെയ്യപ്പെടുകയും പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കുകയും ചെയ്യും.












Click it and Unblock the Notifications