ഹിന്ദി,ചീനി ഭായി ഭായി!!ഡോക്‌ലാം പ്രശ്‌നം പരിഹരിക്കാന്‍ ദലെലാമയുടെ കയ്യില്‍ മരുന്നുണ്ട്!!

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം അത്ര ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രശ്ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം സമാധാനപരമായ ചര്‍ച്ചയാണ്. ഇരു രാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി,ചീനി ഭായി ഭായി എന്ന മുദ്രാവാക്യമാണ് കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ഉപയോഗിക്കേണ്ടതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

'പ്രശ്‌നം അത്ര ഗുരുതരമാണെന്ന് താന്‍ കരുതുന്നില്ല. ഇന്ത്യയും ചൈനയും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ്. പ്രൊപ്പഗാന്‍ഡ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. 1962 ലും ബോംഡില്ലയിലെത്തിയ ചൈനീസ് സൈന്യം പിന്നീട് പിന്‍മാറിയിരുന്നു', എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ദലൈലാമ പറഞ്ഞു.

dalailama1-1

ചൈനയുടെ പേരെടുത്തു പറയാതെ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യ രാജ്യമാണതെന്ന് ദലൈലാമ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ തനിക്കിഷ്ടമല്ല. താന്‍ ജനാധിപത്യത്തിന്റെ ആരാധകനാണെന്നും ഇന്ത്യയിലെ ടിബറ്റന്‍ പൗരന്‍മാര്‍ ജനാധിപത്യ രീതികള്‍ പരിശീലിക്കുന്നവരാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ രീതി പരിശീലിക്കണമെന്നും ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വന്നു പഠിക്കാനുള്ള സൗകര്യം ഇന്ത്യ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
The Tibetan spiritual leader said there were periods when the two neighbours used harsh words, but the spirit of Hindi Chini Bhai Bhai is the only way forward.
Please Wait while comments are loading...